കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പ്: പീപ്പിള്‍സ് കോളേജ് ഓവറോള്‍ ചാമ്പ്യന്മാര്‍

കാഞ്ഞങ്ങാട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജ് പുരുഷ വനിതാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പീപ്പിള്‍സ് കോളേജ് മുന്നാട് ഓവറോള്‍ ചാമ്പ്യന്മാര്‍. വനിത വിഭാഗത്തില്‍ ഒന്നാം സ്ഥാനം പുരുഷവിഭാഗത്തില്‍
രണ്ടാം സ്ഥാനവുമാണ് ടീം നേടിയത്.വനിത വിഭാഗത്തില്‍ ഗവ കോളേജ് കാസര്‍കോട്, ഡോണ്‍ബോസ്‌കോ അങ്ങാടികടവ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പുരുഷവിഭാഗത്തില്‍ മഹാത്മാഗാന്ധി കോളേജ് ഇരിട്ടിയാണ് വിജയി. നെഹ്‌റു കോളേജ് പടന്നക്കാട് മൂന്നാം സ്ഥാനം നേടി. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. ആര്‍. സ്വരൂപ ചാമ്പ്യന്‍ഷിപ്പ് മല്‍സരം ഉദ്ഘാടനം ചെയ്തു . സര്‍വ്വകലാശാല കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജോ ജോസഫ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനൂപ് കെവി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വടംവലി അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി, പ്രവീണ്‍ മാത്യു, വടംവലി അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാല്‍ ,മനോജ് അമ്പലത്തറ ,റീജു കുണ്ടംകുഴി എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു.
സ്വര്‍ണ്ണ മെഡല്‍ നേടിയ കോളേജിലെ ടീം അംഗങ്ങള്‍ മീത്ത മാമന്‍ (ക്യാപ്റ്റന്‍) , കെ കെ അജിന , എയ്ഞ്ചല്‍ പോള്‍,സി ഉണ്ണിമായ, പി വി ആര്യ, സ്വാതി കൃഷ്ണ, ആന്‍ഡ്രൂസ് ആന്റോ, ബി.ഗീതിക, സി.അശ്വതിയും രണ്ടാം സ്ഥാനം നേടിയ ടീമില്‍ ജസ്റ്റിന്‍ ജോണ്‍, (ക്യാപ്റ്റന്‍ ), പി ശ്രീസായന്ത്, കെ.ജിഷ്ണു, എ. വൈഷ്ണവ് ,ധനുഷ് വിജയ്.കെ., കെ.വി. ശ്രീഹരി, അഭിനവ് ടി.സന്തോഷ്, നികേഷ് കെ.ജയന്‍, യേദുകൃഷ്ണന്‍, ജസ്റ്റിന്‍ ജെയിംസ് എം എ.
.ബാബു കോട്ടപ്പാറയാണ് ടീം പരിശീലകന്‍ .സജിത്ത് അതിയാമ്പൂര്‍ ടീം മാനേജരുമാണ്.

 

error: Content is protected !!