ബിജെപി നേതൃയോഗം നളീന്‍ കുമാര്‍ കട്ടീല്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡോ. ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തില്‍ നടന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി ജില്ലാ ഭാരവാഹികളുടെയും പഞ്ചായത്ത് /ഏരിയ ഇന്‍ചാര്‍ജുമാരുടെയും നേതൃയോഗം മുന്‍ ബിജെപി കര്‍ണ്ണാടക സംസ്ഥാന അദ്ധ്യക്ഷനും ദക്ഷിണ കന്നഡ ലോക്‌സഭാമണ്ഡലം മുന്‍ എംപിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ബിജെപിക്ക് ഇടമില്ലെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നും വരുന്ന നിയോജക മണ്ഡലം തെരഞ്ഞെടുപ്പിലും ബിജെപിയുടെ ശക്തി തെളിയുമെന്നും നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു.ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി അദ്ധ്യക്ഷത വഹിച്ചു.ബിജെപി കോഴിക്കോട് മേഖല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, കോഴിക്കോട് മേഖല സംഘടനാ ജനറല്‍ സെക്രട്ടറി ജി. കാശിനാഥ്, ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, സംസ്ഥാന സമിതി അംഗങ്ങളായ വി. രവീന്ദ്രന്‍, സതീഷ് ചന്ദ്ര ഭണ്ഡാരി, എ. വേലായുധന്‍, കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍. സുനില്‍, മനുലാല്‍ മേലത്ത്, കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി മനോജ്, കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് വിജയകുമാര്‍റൈ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!