16 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 5 പേര്‍ക്കെതിരെ കേസ്; രണ്ടു പേര്‍ അറസ്റ്റില്‍

ചെറുവത്തൂര്‍: 16 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അഞ്ച് പേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ 16 കാരിയെ പീഡന ത്തിനിരയായത്. സംഭവത്തില്‍ കോഴിക്കടയിലെ ജീവനക്കാരന്‍ വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്ക രിപ്പൂരിലെ ഫായിസ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വൈദ്യപരിശോധനക്ക് ശേഷം ഇവരെ ഹോസ്ദുര്‍ഗ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ദുബൈയിലുള്ള തൃക്കരിപ്പൂരിലെ റാഷിദ്, പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവായ 45 കാരന്‍ , പെണ്‍കുട്ടിയുടെ സഹോദരി ഉദിനൂര്‍ വില്ലേജിലെ 15 കാരന്‍ എന്നിവരാണ് മറ്റു പ്രതികള്‍.

 

error: Content is protected !!