സി ഐ ടി യു ഓട്ടോ തൊഴിലാളികള്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി; സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ട്രാഫിക് നിയമനടപടികള്‍ പിന്‍വലിക്കുക, വാഹനങ്ങളുടെ പെര്‍മിറ്റ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ന്റ് ചെയ്യുന്ന നടപടി പിന്‍വലിക്കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോ ലൈറ്റ് മോട്ടോര്‍ വര്‍കേഴ്‌സ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി. ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് എം. പൊക്ലന്‍ അധ്യക്ഷനായി. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം യു.കെ. പവിത്രന്‍, ഡിവിഷന്‍ സെക്രട്ടറിമാരായ പ്രമോദ് മണലില്‍ , ഉണ്ണി പാലത്തിങ്കാല്‍, സുനില്‍കുമാര്‍ വേലാശ്വരം എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി പി. രാഘവന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!