ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട് തെയ്യംകെട്ടിന്റെ ബ്രോഷര്‍ പ്രകാശനം നടന്നു

ചേറ്റുകുണ്ട് : പാലക്കുന്ന് കഴകം ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ബ്രോഷര്‍ പ്രകാശനം സി. എച്ച്. കുഞ്ഞമ്പു എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സ്ഥാനികരായ രവീന്ദ്രന്‍ കാരണവര്‍, രവീന്ദ്രന്‍ കളക്കാരന്‍, അശോകന്‍ നാലിട്ടുകാരന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ അധ്യക്ഷനായി. പാലക്കുന്ന് കഴകം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥ്, വൈസ് പ്രസിഡന്റുമാരായ കൃഷ്ണന്‍ ചട്ടഞ്ചാല്‍, കെ.വി. അപ്പു, പള്ളിക്കര പഞ്ചായത്ത് അംഗങ്ങളായ പി. അബ്ബാസ്, ബി. ജയലക്ഷ്മി, ഉദുമ പഞ്ചായത്ത് അംഗം കൃഷ്ണന്‍ പള്ളം, കോര്‍ഡിനേറ്റര്‍ രാജന്‍ പൂച്ചക്കാട് , സി. എച്ച്. നാരായണന്‍, ഉത്തര മലബാര്‍ തീയ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി നാരായണന്‍ ചൂരിക്കോട്, തീയ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേശന്‍ അരമങ്ങാനം, പബ്ലിസിറ്റി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട്, പ്രശാന്ത് മുക്കൂട്, പാലക്കുന്നില്‍ കുട്ടി, കൃഷ്ണന്‍ മുക്കൂട് , സുകുമാരന്‍ ചേറ്റുകുണ്ട്, പി. പി. ചന്ദ്രശേഖരന്‍, സുകുമാരന്‍ ചേറ്റുകുണ്ട്, ഐശ്വര്യ കുമാരന്‍, സതീഷ് കാവടി എന്നിവര്‍ പ്രസംഗിച്ചു. ഏപ്രില്‍ 7മുതല്‍ 9 വരെയാണ് ഇവിടെ തെയ്യംകെട്ട്. മാര്‍ച്ച് 2ന് കൂവം അളക്കും.

error: Content is protected !!