ഒടയംചാല്‍: അട്ടേങ്ങാനം പാതയോരത്തെ കൃത്രിമ വെള്ളച്ചാട്ടവും കട്ടൗട്ടും കൗതുകമാകുന്നു. ചെന്തളം പുതിയവളപ്പ് വയനാ ട്ടുകുലവന് ദേവസ്ഥാനത്ത് ഏപ്രില്‍ 3, 4, 5 തീയതികളില്‍ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന്റെ പ്രചാരണാര്‍ഥമാണ് അട്ടേങ്ങാനം പാതയോരത്ത് നിര്‍മിച്ച കൃത്രിമ വെള്ളച്ചാട്ടവും മാന്‍, പന്നി, വയനാട്ടുകുലവന്‍ തെയ്യം എന്നീ വയുടെ കട്ടൗട്ടുമാണ് യാത്രക്കാരില്‍ കൗതുകമുണ്ടാക്കുന്നത്.പ്രകൃതിയുടെ സ്വാഭാവിക ഭംഗി നിലനിര്‍ത്തി നിര്‍മാണം. പാതയോരത്ത് ചെങ്കല്‍പാറയില്‍ ചായം തേച്ച്, പാഴ് വസ്തുക്കളും സിമന്റും വൈദ്യുത മോട്ടറും ഉപയോഗിച്ചാണ് രാവേണീശ്വരം സ്വദേശി പ്രമോദ് ശില്‍പ്പിയാണ് വെള്ളച്ചാട്ടവും മറ്റും ഉണ്ടാക്കിയിരി ക്കുന്നത്. പരിസ്ഥിതി സൗഹൃദമാകണമെ ന്ന തീരുമാനത്തിന്റെ ഭാഗമായാണ് 30,000 രൂപ ചെലവഴിച്ച് വ്യത്യസ്തമായ പരസ്യമാതൃക സ്വീകരിച്ചതെന്ന് അലങ്കാരക്കമ്മിറ്റി ചെയര്മാന് മനോജ് കോളോത്ത്, കണ്‍വീനര്‍ രതീഷ് മുട്ടത്തുംപറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ചന്ദ്രന് അധ്യക്ഷനായി.
