കാഞ്ഞങ്ങാട്: മാണിക്കോത്ത് കൊളവയല്‍ നിവാസികളുടെ വര്‍ഷങ്ങളായുള്ള റെയില്‍വേ ക്രോസ്സിംഗ് ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇആര്‍എം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് മാണിക്കോത്ത് ഭാരവാഹികള്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി.ക്ക് നിവേദനം സമര്‍പ്പിച്ചു. അജാനൂര്‍ പഞ്ചായത്തിലെ തീരപ്രദേശത്തുനിന്നും കൊളവയല്‍ ഭാഗത്ത് നിന്നും മാണിക്കോത്ത് വഴി കാഞ്ഞങ്ങാട് നഗരവുമായി നിത്യേന യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് റെയില്‍പ്പാളം മുറിച്ചു കടക്കുകയല്ലാതെ വേറെ വഴിയില്ല.രണ്ട് ലൈന്‍ പാത വന്നതോടെ ഒരുപാട് അപകടങ്ങള്‍ ഈ സ്ഥലത്ത് നടക്കുന്നുണ്ട്. ഇതിനൊരു പരിഹാരമായി
മേല്‍പ്പാലം അല്ലെങ്കില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
