വീട്ടമ്മയെ തള്ളി താഴെയിട്ട് മര്‍ദ്ദിച്ചതിന് കേസ്സ്

നീലേശ്വരം: വീട്ടു പറമ്പിലൂടെ നടന്നു പോകുന്നത് തടഞ്ഞതിലുള്ള വിരോധത്തെ തുടര്‍ന്നാണെന്നു പറയുന്നു അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും തള്ളിയിട്ട് മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് പരാതി. സംഭവത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്തു. കാട്ടിപ്പൊയില്‍, കക്കോട്, മടുപ്പില്‍ ഹൗസിലെ കെ രാഘവന്റെ ഭാര്യ എം കൗസല്യ (57)യുടെ പരാതിയില്‍ കക്കോട്ടിലെ വിനോദിനെതിരെയാണ് കേസ്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ വീട്ടു പറമ്പിലൂടെ വിനോദ് നടന്നു പോകുന്നത് തടഞ്ഞിരുന്നു. ഈ വിരോധത്തില്‍ പരാതിക്കാരിയെ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും തള്ളി താഴെയിട് ദോഹോപദ്രവം ഏല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പരിക്കേറ്റ കൗസല്യ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.

 

error: Content is protected !!