പെരിയ ഡോ അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ കോളേജ് ഡേ ഓറ സംഘടിപ്പിച്ചു

പെരിയ: പെരിയ ഡോ അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷനിലെ കോളേജ് ഡേ ഓറ 2026 സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. രാമസ്വാമി അധ്യക്ഷതയും കോളേജ് യൂണിയന്‍ ചെയര്‍വുമണ്‍ നിത്യ സ്വാഗതവും നിര്‍വഹിച്ചു. ഡോ. അംബേദ്കര്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചുറല്‍ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എ ബിപുലാറാണി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇ റാണിപത്മ എന്നിവര്‍ സംസാരിച്ചു. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ഷൈമ നന്ദിയും പറഞ്ഞു. കോളേജിലെ കെ ടെറ്റ് , സെറ്റ്, യൂണിവേഴ്‌സിറ്റി കലോത്സവ, ഇന്റര്‍ കോളേജിയേറ്റ് വിജയികളെ അനുമോദിച്ചു. തുടര്‍ന്ന് കലാപരിപാടികളും നടന്നു.

 

error: Content is protected !!