അണ്ടോള്‍ ശ്രീ കുന്നുമ്മല്‍ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 21മുതല്‍

നീലേശ്വരം :കരിന്തളം അണ്ടോള്‍ കുന്നുമ്മല്‍ പുതിയറയക്കാല്‍ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 21 മുതല്‍ 24 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20 ന് വൈകീട്ട് 4 മണിക്ക് വടക്കേ പുലയന്നൂര്‍ ചെറുപ്പക്കോട്ട് മുണ്ട്യയില്‍ നിന്നും വേളൂര്‍ പാലാട്രയില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര.
തുടര്‍ന്ന് 5.30 ന് അനുമോദന സദസും സുവനീര്‍ പ്രകാശനവും. ആഘോഷകമ്മറ്റി ചെയര്‍മാന്‍ ഉമേശന്‍ വേളൂര്‍ അധ്യക്ഷം വഹിക്കും. ഇ.ച ന്ദ്രശേഖരന്‍ എം.എല്‍.എ ഉദ് ഘാടനം ചെയ്യും. ആനക്കൈ ബാലകൃഷ്ണന്‍ സുവനീര്‍ പ്രകാശനം ചെയ്യും. ഡോക് ടറേറ്റ് നേടിയ ഡോ.ആനക്കൈ ബാലകൃഷ്ണന്‍, അസി.പ്രൊഫ.ഡോ.വി പി. പ്രിയേഷ്, എം ബി ബി എസ് ബിരുദം നേടിയ ഡോ.വിഷ്ണ വിജയന്‍ ആര്‍.വി എന്നിവരെ അനുമോ ദിക്കും.കിനാനൂര്‍കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അനിത, പാറക്കോല്‍ രാജന്‍, കെ.പി. ചിത്ര ലേഖ, വി.വിയശോദ, എന്‍.രമണന്‍, അനീഷ്‌കുമാര്‍ വി.വി, കൃപ പ്രദീപ്, ഇബ്രാഹിംകുട്ടി പാലാട്ര എന്നിവര്‍ സംസാരിക്കും.
21 ന് രാവിലെ 9 ന് കിണാവൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും കിരാതേശ്വര ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരല്‍. തുടര്‍ന്ന് ഉത്സവാരംഭം. രാത്രി 7 ന് തിടങ്ങല്‍, പുലിയൂര്‍ കണ്ണന്‍ ദൈവത്തിന്റെ വെള്ളാട്ടവും ഉഗ്രപ്രതാപിയായ പൂമാരുതന്‍ ദൈവത്തിന്റെ തട്ടും വെള്ളാട്ടവും. വിഷ്ണു മൂര്‍ത്തി, രക്തചാമുണ്ഡി, പാ ടാര്‍കുളങ്ങര ഭഗവതി, ചെറളത്ത് ഭഗവതി എന്നീ തെയ്യ ക്കോലങ്ങളുടെ തോറ്റം പുറപ്പാട്. രാത്രി 8 ന് ക്ഷേത്ര പരിധിക്കകത്തെ ക ലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. 22 ന് രാവിലെ മുതല്‍ വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട്. രാത്രി 7 ന് തിടങ്ങല്‍, പുലിയൂര്‍ കണ്ണന്‍ ദൈവത്തിന്റെ വെള്ളാട്ടവും ഉഗ പ്രതാപിയായ പൂമാരുതന്‍ ദൈവത്തിന്റെ തട്ടും വെള്ളാട്ടവും, വിഷ്ണുമൂര്‍ത്തി, രക്ത ചാമുണ്ഡി, പാടാര്‍കുളങ്ങര ഭഗവതി, ചെറളത്ത് ഭഗവതി എന്നീ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്.

വൈകീട്ട് 4ന് ക്ഷേത്രങ്ങളില്‍ അപൂര്‍വ്വ മായി മാത്രം കെട്ടിയാടാറുള്ള ചങ്ങനും പൊങ്ങനും ദേവക്കൂത്ത്. രാത്രി 7 ന് തിടങ്ങല്‍. തുടര്‍ന്ന് ഉപ്പിലിക്കൈ ജിത്തുമാരാരും മുപ്പതോളം ക ലാകാരന്മാരും അവതരിപ്പിക്കുന്ന പാണ്ടിമേളം.
തുടര്‍ന്ന് പുലിയൂര്‍ കണ്ണന്‍ ദൈവത്തിന്റെ വെള്ളാട്ടവും ഉ ഗ്രപ്രതാപിയായ പൂമാരുതന്‍ ദൈവത്തിന്റെ തട്ടും വെള്ളാട്ടവും, വിഷ്ണുമൂര്‍ത്തി, രക്ത ചാമുണ്ഡി, പാടാര്‍കുളങ്ങര ഭഗവതി, ചെറളത്ത് ഭഗവതി എന്നീ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്, അന്നേ ദിവസം അണ്ടോള്‍ ചാമുണ്ഡി ക്കാവില്‍ കളിയാട്ടാരംഭം.
24 ന് പുലര്‍ച്ചെ 5 മണിക്ക് മേലേരി പ്രവേശനം, പുലിയൂര്‍ കണ്ണന്‍ ദൈവത്തിന്റെ പു റപ്പാട്, രക്തചാമണ്ഡേശ്വരി യുടെ പുറപ്പാട്, പൂമാരുതന്‍ തെയ്യത്തിന്റെ പുറപ്പാട്, 12 ന് പാടാര്‍കുളങ്ങര ഭഗവതിയുടെ പുറപ്പാട്, ഉച്ചക്ക് 2 മണിക്ക് ശ്രീ വിഷ്ണുമൂര്‍ത്തി യുടെയും അണ്ടോള്‍ ചാമുണ്ഡിക്കാവില്‍ ചാമുണ്ഡേ ശ്വരിയുടെയും പുറപ്പാട്, വൈകീട്ട് 3ന് പ്രധാന ആരാധന മൂര്‍ത്തിയായ ചെ റളത്ത് ഭഗവതിയുടെ പുറപ്പാട്. ഉത്സവ ദിവസങ്ങളില്‍ ഉച്ച യ്ക്കും രാത്രിയിലും അന്നപ്രസാദ വിതരണം ഉണ്ടാവും.

വാര്‍ത്തസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉമേശന്‍ വേളൂര്‍ ,ദേവസ്വം സെക്രട്ടറി പി എം രാജന്‍,വൈസ് ചെയര്‍മാന്‍ എന്‍ കെ രതീഷ്,ട്രഷറര്‍ ഷാജി തയ്യില്‍,ഭക്ഷണകമ്മറ്റി ചെയര്‍മാന്‍ കെ ജനാര്‍ദ്ദനന്‍,കണ്‍വീനര്‍ ഇ ബാബു എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!