കുംഭ മാസ പ്രൗഢിയില്‍ സത്‌സംഗം മാവുങ്കാല്‍ നടത്തി വരുന്ന ശ്രീമദ് ഭാഗവത വിചാര സത്രത്തിന് ഉജ്വല തുടക്കം;ബ്രഹ്മശ്രീ ഇടമന ഈശ്വരന്‍ ത്രന്ത്രി ദീപ പ്രജ്വലനം നടത്തി

മാവുങ്കാല്‍:സത്‌സംഗം കാഞ്ഞങ്ങാടന്റെ ഉപസമിതി സത്‌സംഗം മാവുങ്കാല്‍ ഒരു വര്‍ഷക്കാലം നടത്തുന്ന ശ്രീമദ് ഭാഗവത വിചാര സത്രത്തിന്റെ പ്രിതിമാസ പരിപാടികള്‍ക്ക് തുടക്കമായി.മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ നടക്കുന്ന വിവിധങ്ങളായ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ബ്രഹ്മശ്രീ ഇടമന ഈശ്വരന്‍ തന്ത്രി ദീപ പ്രജ്വലനം നടത്തി ചടങ്ങുകള്‍ക്ക് കാര്‍മ്മീകത്വം വഹിച്ചു. തുടര്‍ന്ന് സത്‌സംഗം അംഗങ്ങള്‍ ഭാഗവതത്തിന്റെ അദ്ധ്യായങ്ങള്‍ വായിച്ചു സമര്‍പ്പിച്ചു. ഭാഗവതാചാര്യന്‍ ബ്രഹ്മശ്രീ മാടമന ശങ്കരന്‍ നമ്പൂതി മാസ്റ്റര്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് സത്‌സംഗം കുടുംബാംഗങ്ങള്‍ പ്രഭാഷകനൊപ്പം ചേര്‍ന്ന് വിഷ്ണു സഹസ്രനാമം പാരായണം ചെയ്തു. പി.പി.രാധിക ടീച്ചര്‍,സുമ രാഘവന്‍,സീതാ വാര്യര്‍,ഹരിഹരന്‍ നമ്പ്യാര്‍,എ.പി.ബാലകൃഷ്ണന്‍ എമ്പ്രാന്തിരി, കെ.പി.കരുണാകരന്‍,ചന്ദ്രശേഖരന്‍ തൈക്കടപ്പുറം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

error: Content is protected !!