കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 202227, വാര്‍ഷിക പദ്ധതി 2026 27 ഭാഗമായി വികസന സെമിനാര്‍ നടന്നു. കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തില്‍ നടന്ന വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി. കാവ്യ കരട് രേഖ അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുജാത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ്, അജാനൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. കുഞ്ഞാമിന, വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വി. രാഘവന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി. കെ. മഞ്ജിഷ,രതീഷ് വെള്ളംതട്ട, കെ. ബിന്ദു, പി. അബ്ദുള്‍ കരീം, പൊതുപ്രവര്‍ത്തകരായ കാറ്റാടി കുമാരന്‍, ഗംഗാധരന്‍ പള്ളിക്കാപ്പില്‍,,വി. രാധാകൃഷ്ണന്‍, ഹമീദ് ചേരക്കാടത്ത്, കെ. സി.മുഹമ്മദ് കുഞ്ഞി, പ്രസാദ് മിഥില എന്നിവര്‍ സംസാരിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ സ്വാഗതവും സെക്രട്ടറി എന്‍. വി. സുധീര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചര്‍ച്ചയും ക്രോഡീകരണവും നടന്നു.
