ഇന്‍കാസ് ഷാര്‍ജകാസര്‍കോട് ജില്ലാ കമ്മിറ്റി ശരത് ലാല്‍ – കൃപേഷ് അനുസ്മരണം സംഘടിപ്പിച്ചു

ഷാര്‍ജ: ഇന്‍കാസ് ഷാര്‍ജകാസര്‍കോട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ധീരരക്തസാക്ഷിളായ കല്യോട്ടെ ശരത് ലാല്‍കൃപേഷ് ഏഴാമത് അനുസ്മരണദിനം ആചരിച്ചു. പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍വെടിഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ അയവിറക്കാന്‍ നിരവധി കോണ്‍ഗ്രസ്സ്പ്രവര്‍ത്തകര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലേക്ക് ഒഴുകിയെത്തി. ഇന്‍കാസ് കാസര്‍കോട് ജില്ലാ ജന: സെക്രട്ടറി പവിത്രന്‍ നിട്ടൂര്‍ സ്വാഗതം പറഞ്ഞു.
കെ പി സി സിമെമ്പറും കണ്ണൂര്‍ അര്‍ബന്‍ ബാങ്ക് പ്രസിഡന്റുമായ രാജീവന്‍ എളയാവൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാപ്രസിഡന്റ് വി നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് യു. എ. ഇ സെന്‍ട്രല്‍ കമ്മറ്റി, ഷാര്‍ജ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ ബാലകൃഷ്ണന്‍ തച്ചങ്ങാട്, അഡ്വ.വൈ.എ.റഹീം, കെ എം അബ്ദുള്‍ മനാഫ്, പുന്നക്കന്‍ മുഹമ്മദലി, ഷാജിലാല്‍, ബിജു എബ്രഹാം, ഷിജി അന്ന ജോസഫ്, സിന്ധു, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ മാനേജിംഗ് കമ്മറ്റി അംഗം എ വി മധുസൂദനന്‍, ശരത് ലാലിന്റെ സഹോദരി അമൃത, എ.വി. കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സതീഷ് കാഞ്ഞങ്ങാട്, ഷനൂപ് കാട്ടാമ്പള്ളി, സുനില്‍ തണ്ണോട്ട് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ട്രഷറര്‍ മുഹമ്മദ്കുഞ്ഞി മേല്‍പറമ്പ് നന്ദിപറഞ്ഞു.

 

error: Content is protected !!