കോഴിക്കോട് : കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കേരള പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍സ് യൂണിയന്‍ ( കെ പി എം ടി യു)യുടെ പ്രഥമ സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കോഴിക്കോട് സി ഐ ടി യു സെന്ററില്‍ വെച്ച് നടന്നു.സി ഐ ടി യു.സംസ്ഥാന കമ്മിറ്റി അംഗം സ. പി.സി. സുരേഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കോഡിനേറ്റര്‍ മനോജ് കുമാര്‍ അധ്യക്ഷതനായി .
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് കൗണ്‍സില്‍ അംഗം കെ.എന്‍. ഗിരീഷ് മുഖ്യാതിഥിയായി .
അലൈഡ് ഹെല്‍ത്ത് കൗണ്‍സില്‍ അംഗം ഡോ. രജധീഷ് ‘റൊട്ടീന്‍ മൈക്രോബയോളജി ടെസ്റ്റുകള്‍’ എന്ന വിഷയത്തില്‍ ക്ലാസ് നടത്തി.
വര്‍ക്കിംഗ് ടെക്‌നീഷ്യന്‍മാരുടെ തുടര്‍ പഠന സാധ്യതകള്‍ എന്ന വിഷയത്തില്‍ ഐഐടിഎസ് റിസര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസ് ഡയറക്ടര്‍ അഡ്വ. ഷൗക്കത്തലി ക്ലാസെടുത്തു.
സമ്മേളനത്തില്‍ സംസ്ഥാന ജോ. സെക്രട്ടറി കെ. സുരേന്ദ്രന്‍, തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ നസീര്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് സക്കീര്‍ അലി, കോഴിക്കോട് ജില്ലാ സെക്രട്ടറി ജമീല, വയനാട് ജില്ലാ സെക്രട്ടറി നന്ദന ഷരോണ്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷിജി, കാസര്‍കോട് ജില്ലാ പ്രസിഡന്റ് സുപ്രഭ, പ്രമോദ് വളയം, സജി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സെക്രട്ടറി അബൂയാസര്‍ കെ.പി സ്വാഗതവും ട്രഷറര്‍ സുകുമാരി അജയ്‌ഘോഷ് നന്ദിയും പറഞ്ഞു.
സംഘടനയുടെ പുതിയ സംസ്ഥാന ഭാരവാഹികളെയും തെരഞ്ഞെടുത്തു
സംസ്ഥാന കോഡിനേറ്റര്‍
മനോജ് കുമാര്‍ (കോഴിക്കോട്),
പ്രസിഡന്റ്
കെ. സുരേന്ദ്രന്‍ (കണ്ണൂര്‍),
ജനറല്‍ സെക്രട്ടറി അബൂയാസര്‍ കെ.പി (കാസര്‍കോട്),
ട്രഷറര്‍
സുകുമാരി അജയ്‌ഘോഷ് (കോഴിക്കോട്),
വൈസ് പ്രസിഡണ്ടുമാര്‍
ലിസ്സി ജോസ് (പത്തനംതിട്ട),
സജി ആന്റണി (കണ്ണൂര്‍), സക്കീര്‍ അലി (മലപ്പുറം)
ജോയിന്റ് സെക്രട്ടറിമാര്‍
നസീര്‍ (തൃശൂര്‍),
പ്രമോദ് (വടകര),
നബീല്‍ കെ.വി (താമരശ്ശേരി)
സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ മേഖലയിലെ പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ വേതനസേവന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനും തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ശക്തമായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
