കാഞ്ഞങ്ങാട്: ഇടുക്കിയില്‍ നടന്ന ഓള് കേരള ജി എസ് ടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ കാസര്‍കോട് ജി എസ് ടി ടീം ‘പ്രഗതി പാന്തേഴ്സ്’ ജേതാക്കളായി. ഫൈനലില്‍ ശക്തരായ എറണാകുളം ടീമിനെ ഒമ്പത് റണ്‍സിനു തോല്‍പ്പിച്ചാണ് കാസര്‍കോട് ടീം കപ്പ് നേടിയത്. 6 ഓവര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാസര്‍കോട് ടീം 3 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍ നേടി. എന്നാല്‍ എറണാകുളം ടീമിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍ നേടാനെ സാധിച്ചുള്ളു. ഫൈനല്‍ മത്സരത്തില്‍ 21 പന്തില്‍ 64 റണ്‍സ് നേടിയ കാഞ്ഞങ്ങാട് ഇന്റലിജന്‍സ് ഓഫീസിലെ ശിവ കീര്‍ത്തി. എസ് മാന്‍ ഓഫ് ദ മാച്ച് ആയി. ടൂര്‍ണമെന്റിലെ മികച്ച താരമായി കാസര്‍കോട് പ്രഗതി പന്തേഴ്സിന്റെ അക്ഷയ് ടി തെരഞ്ഞെടുക്ക പ്പെട്ടു. ടൂര്‍ണമെന്റിലുടനീളം ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലര്‍ത്തിയ ടീം ഒരു കളിയും തോല്‍ക്കാതെ ആണ് ജേതാക്കളായത്. ടീം അംഗങ്ങള്‍ : ശരത്. പി (ക്യാപ്റ്റന്‍), അഭിജിത്ത് ബാബു കെ, അക്ഷത് എ.ആര്, അക്ഷയ്. ടി, പവിത്രന്. എം, പ്രണവ് കെ, സുബിന് എ. കെ, രാംജിത്ത് വി, ശ്രീജിത്ത് കുമാര്‍ ബി, അക്ഷയ്കുമാര്‍ കെ, സജീവന് ടി. സി, ഹരീഷ്കുമാര്‍ കെ. എം, ശിവകീര്‍ത്തി. എസ്, ആനന്ദ് അശോക്.
