പെരിയ :യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍ കൃപേഷ് ഏഴാം രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെങ്ങും അനുസ്മരണ ചടങ്ങുകള്‍ നടത്തി. കല്ല്യോട്ട് സ്മൃതി മണ്ഡപത്തില്‍ ഡി.സി സി യുടെ നേതൃത്വത്തില്‍ രാവിലെ പുഷ്പാര്‍ച്ചന നടത്തി. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. നീലകണ്ഠന്, ഹക്കീം കുന്നില്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ . ഗോവിന്ദന് നായര്‍ എന്നിവര്‍ നേതൃത്വം നല്കി. നേതാക്കളായ ബാലകൃഷ്ണന് പെരിയ, മീനാക്ഷി ബാലകൃഷ്ണന്, സാജിദ് മൗവ്വല്‍, ബി.പി പ്രദീപ്കുമാര്‍, എം.സി പ്രഭാകരന്, അഡ്വ: പി. വി സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, രാജന് പെരിയ, മാമുനി വിജയന്, ധന്യ സുരേഷ്, ഉമേശന് വേളൂര്‍, കാര്ത്തികേയന് പെരിയ, എ. വാസുദേവന്‍, അഡ്വ: ബാബുരാജ്, രാജന് അരീക്കര, സി. കെ അരവിന്ദന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
