കാഞ്ഞങ്ങാട്: ജി എച്ച് എസ് എസ് രാവണേശ്വരത്തിന് കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസിന്റെ ( കെ എസ് എഫ് ഇ ) സഹായത്തോടെ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം എല്‍.പി.സ്കൂള്‍ പരിസരത്ത് നടന്നു. കെ എസ് എഫ് ഇ ചെയര്മാന് വരദരാജ് കെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ പ്രിയ വി.കെ. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ എസ് എഫ് ഇ റീജിണല്‍ മാനേജര്‍ എച്ച്.കുഞ്ഞിക്കണ്ണന്, വാര്‍ഡ് മെമ്പര്‍മാരായ ദീപപ്രവീണ്‍, എ. തമ്പാന്, ദീപ വിനോദന്‍ , സുധ അശോകന്, കെ എസ് എഫ് ഇ ബോര്‍ഡ് അംഗം ഗോവിന്ദന് പള്ളിക്കാപ്പില്‍ , എസ് എം എസ് ചെയര്മാന് എ.വി. പവിത്രന് , ഒ.മോഹനന് , ബാലകൃഷ്ണന് കെ, തമ്പാന് ടി. തണ്ണാട്ട്,, എ. പവിത്രന്, ഗംഗാധരന് പള്ളിക്കാപ്പില്‍, ജനാര്ദ്ദനന് , എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ.പ്രസിഡന്റ് പി.രാധാകൃഷ്ണന് സ്വാഗതവും, പ്രധാനാധ്യാപിക ശ്രീരേഖ എന്‍ എം നന്ദിയും പറഞ്ഞു.
