കല്ല്യേട്ടെ അമ്മമാരുടെ ശാപം സിപിഎമ്മിന്റെ അന്ത്യം കുറിക്കുമെന്ന് അഡ്വ. ടി കെ സുധാകരന്‍

കാഞ്ഞങ്ങാട്: കണ്ണുനീര്‍ വറ്റാത്ത പെരിയ കല്ല്യേട്ടെ അമ്മമാരുടെ ശാപം സിപിഎമ്മിന്റെ അന്ത്യം കുറിക്കുമെന്നും ,ജനാധിപത്യ സംഘടനകള്‍ക്ക് ശക്തികള്‍ക്ക് ശരത് ലാല്‍ കൃപേഷ് രക്തസാക്ഷിത്വം ശക്തി പകരുമെന്നും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു അഡ്വ. ടി കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ശരത് ലാല്‍ കൃപേഷ് അനുസ്മരണ സമ്മേളനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാസര്‍കോട് മുന്‍ ജില്ല സെക്രട്ടറിയും പ്രമുഖ ഗാന്ധിയനുമായ അഡ്വ. ടി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി വി ചന്ദ്രശേഖരന്‍ അധ്യക്ഷനായി . മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ കെ ബാബു,എം അസിനാര്‍,എം കുഞ്ഞി കൃഷ്ണന്‍, കെ പി ബാലകൃഷ്ണന്‍, ചന്ദ്രന്‍ ഞാണിക്കടവ്,എച്ച് ഭാസ്‌കരന്‍, സുജിത്ത് പുതുക്കൈ,പി കെ ചന്ദ്രശേഖരന്‍ മാസ്റ്റര്‍, പത്മരാജന്‍ ഐങ്ങോത്ത്, അഡ്വ. ജോസ് സെബാസ്റ്റ്യന്‍, ശരത് ടി. വി കൗണ്‍സിലര്‍മാരായ കെ സുമതി, ചന്ദ്രന്‍ മാസ്റ്റര്‍,നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ ബീന, രതീഷ് ടി വി,എം എം നാരായണന്‍, വേണു ഗോപാലന്‍ കോട്ടച്ചേരി എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഒ വി രതീഷ് സ്വാഗതവും കൃഷ്ണ ലാല്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!