വിവാഹ രംഗത്തെ അനഭിലഷണീയമായ ആചാരങ്ങള്‍ക്കെതിരെ യുവത രംഗത്ത് വരണം: എം.എസ്.എസ് ലേഡീസ് വിങ്

കാഞ്ഞങ്ങാട്: വിവാഹ രംഗത്തെ ദുരാചാരങ്ങള്‍ക്കെതിരെയും ലഹരി, ഡിജിറ്റല്‍ അടിമത്തം, തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരെയും പ്രചരണങ്ങള്‍ നടത്താനും പ്രതിരോധം തീര്‍ക്കാനും യുവതി യുവാക്കള്‍ രംഗത്തിറങ്ങേണ്ടതുണ്ട്. ചോക്ലേറ്റ് കൂമ്പാരവും മഞ്ഞക്കല്യാണവും എന്നുവേണ്ട എല്ലാ തിന്മകളുടെയും കേളി കേന്ദ്രമായിരിക്കുകയാണ് വിവാഹരംഗം. പ്രീമാരിറ്റല്‍ ഡിവോഴ്‌സും, ഗ്രേ ഡിവോഴ്‌സും നോര്‍മലൈസ് ചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇത്തരം തിന്മകള്‍ക്കെതിരെ വീടുവീടാന്തരം കയറിയിറങ്ങി പ്രചരണം നടത്താന്‍ എല്ലാ സംഘടനകളിലെയും വനിത വിഭാഗങ്ങള്‍ തയ്യാറാകണമെന്ന് എം.എസ്.എസ് ലേഡീസ് വിങ് നിര്‍വാഹക സമിതി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ചെയര്‍ പേഴ്‌സണ്‍ കെ മുംതാസ് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ആശ അഷ്‌റഫ് റിപ്പോര്‍ട്ടും മിനുട്‌സും അവതരിപ്പിച്ചു. എം എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ പി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ലേഡീസ് വിങ്ങ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ആയിഷ ഫര്‍സാന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു. ഉമൈബ മൊയ്തീന്‍കുട്ടി, സൗജത്ത് തയ്യില്‍, കെ. പി സക്കീന, സാബിറ എവെറസ്റ്റ്, കെ.പി.ഫസലുദ്ദീന്‍, പി.പി.അബ്ദുറഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ. ഫാസില സ്വാഗതവും റാഷിദ ലുഖ്മാന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!