അടുക്കളക്കുന്നിലമ്മക്ക് പൊങ്കാല നിവേദ്യം നടന്നു

പുങ്ങംചാല്‍: പതിവ് തെറ്റിച്ചില്ല.കുംഭ മാസത്തിലെ തിരുവോണം നാളില്‍ അടുക്കളക്കുന്ന് ഭഗ വതി
ക്ഷേത്രത്തില്‍ പൊങ്കാലനിവേദ്യം നടന്നു. ഭക്തമനസുകള്‍ഒഴുകിയെത്തിയക്ഷേത്ര നടയില്‍ തന്ത്രി കക്കാട്ടില്ലത്ത് നാരായണ പട്ടേരി ക്ഷേത്ര ശ്രീ കോവിലിനു മുന്നില്‍ അടുപ്പ് കൂട്ടി അടുക്കള കുന്നിലമ്മയ്ക് പൊങ്കാല നിവേദ്യ സമര്‍പ്പണം നടത്തി. മാങ്കുളം ഗോവിന്ദന്‍ നമ്പൂതിരി പൊങ്കാല മാഹാത്മ്യം വിവരിച്ചു ഇന്നലെരാവിലെ ഒന്‍പതരയോടെ ആരംഭിച്ച പൊങ്കാല നിവേദ്യ ചടങ്ങുകള്‍ ഉച്ച പൂജയോടെ സമാപിച്ചു. വ്രതശുദ്ധിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി എത്തിയ അമ്മമാര്‍ ഉള്‍പ്പടെ നൂറ് കണക്കിന് പേരാണ് പൊങ്കാല ഇക്കുറി അര്‍പ്പിച്ചത്.തിരു അത്താഴത്തിനു അരി അളക്കല്‍, ദീപാരാധന,ശുദ്ധി കലശം, അത്താഴപൂജ, സര്‍പ്പബലിയും ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം വിവിധ കലാ പരിപാടികളും നടന്നു. .ഇന്ന് രാവിലെ 108 നാളികേരം കൊണ്ട് മഹാഗണപതി ഹോമം. തുടര്‍ന്ന് ഉഷപൂജ. നവകം.ബിംബശുദ്ധി. നവകാഭിഷേകം. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ. ഇരട്ട തായമ്പക. നിറമാല രാത്രി 8.30ന് ശ്രീഭൂത ബലി ഉത്സവം, തിടമ്പ് നൃത്തം എന്നീ ചടങ്ങുകള്‍ നടക്കും. രാത്രി 9 ന് കണ്ണൂര്‍ ശ്രീ രഞ്ജിനി ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ഉണ്ടാകും.

 

error: Content is protected !!