കാഞ്ഞങ്ങാട്:ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലത്തില്‍ നടത്തിയ വികസന മുന്നേറ്റ ജാഥയുടെ സമാപനം നടന്നു. ഈ ചന്ദ്രശേഖരന്‍ എംഎല്‍എ ലീഡറും കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പില്‍ ഡെപ്യൂട്ടി ലീഡറും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.വി. രമേശന്‍ മാനേജരുമായ കാഞ്ഞങ്ങാട് ജാഥ പുതുക്കൈയില്‍ നിന്നും ആരംഭിച്ച് ഒഴിഞ്ഞവളപ്പ്, കല്ലൂരാവി, അരയി, നെല്ലിക്കാട്ട്, കിഴക്കുംകര, വെള്ളിക്കോത്ത്, കൊളവയല്‍, രാവണേശ്വരം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വേലാശ്വ രത്ത് സമാപിച്ചു. വേലാശരത്ത് എത്തിച്ചേര്‍ന്ന ജാഥ അംഗങ്ങളെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ച് ആനയിച്ചു. സമാപന സമ്മേളനം സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി എം. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. ബിന്ദു അധ്യക്ഷയായി. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ കുര്യാക്കോസ് പ്ലാപ്പറമ്പില്‍, വി. വി. രമേശന്‍, കെ. രാജ് മോഹന്‍ എന്നിവര്‍ സംസാരിച്ചു. വി. കെ. രാജന്‍ ഷാലു മാത്യു, ഒക്ലാവ് കൃഷ്ണന്‍, പി കെ നിഷാന്ത്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ. എസ്. കുര്യാക്കോസ്, സി. കെ. നാസര്‍, പി. പി. രാജു, എം.പി. ജയേഷ്, ഉദിനൂര്‍ സുകുമാരന്‍, രാഹുല്‍ നിലാങ്കര കൂലേരി രാഘവന്‍, പി.അപ്പുക്കുട്ടന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. കൃഷ്ണന്‍ കോടാട്ട് സ്വാഗതം പറഞ്ഞു.
