കിഴക്കന്‍ കൊഴുവല്‍ സ്വദേശി ശബരിമല സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു

നീലേശ്വരം: കിഴക്കന്‍ കൊഴുവല്‍ സ്വദേശി അരമന പടിഞ്ഞാറെ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (70) ശബരിമല സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു. സന്നിധാനത്ത് ഹോട്ടല്‍ മുറിക്ക് സമീപം വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സമീപത്തുണ്ടായിരുന്ന ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ഡോക്ടര്‍മാര്‍ അടങ്ങുന്ന റെസ്‌ക്യൂ ടീം കഠിനമായി ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കള്‍: പരേതരായ ഇ. നാരായണന്‍ നായര്‍, അരമന മീനാക്ഷി അമ്മ. ഭാര്യ: പങ്കജവല്ലി. മകന്‍: നവീന്‍ യു കെ. നായര്‍ (എഞ്ചിനിയര്‍).
മരുമകള്‍: അശ്വതി (എഞ്ചിനിയര്‍). സഹോദരങ്ങള്‍: അരമന സുകുമാരന്‍ (റിട്ട. ഡിജി എം റെയില്‍വെ), വിജയലക്ഷമി, ഭാരതി ദേവി (റിട്ട. അധ്യാപിക), ജ്യോതി. സംസ്‌കാര ചടങ്ങുകള്‍ ഹൈദരാബാദില്‍ വെച്ച് നടക്കും.

 

error: Content is protected !!