എ ഐ യുഗത്തിലും മുച്ചിലോട്ടമ്മയുടെ പുരാവൃത്തം പ്രസക്തം: അശ്വിന്‍ ചന്ദ്രന്‍

അമ്പലത്തറ: കാതങ്ങള്‍ക്കിപ്പുറവും സ്ത്രീത്വം അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുച്ചിലോട്ടമ്മയുടെ പുരാവൃത്തം കൂടുതല്‍ പ്രസക്തമാവുകയാണെന്ന് അശ്വിന്‍ ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കുന്ന അക്ഷരസൗഹൃദം പദ്ധതിയുടെ ഭാഗമായി അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാല കൊടവലം സംഗമം ക്ലബ്ബില്‍ വെച്ച് നടത്തിയ അംബികാസുതന്‍ മാങ്ങാടിന്റെ മുച്ചിലോട്ടമ്മ എന്ന കഥ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ വെച്ച് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സി. കൃഷ്ണകുമാര്‍, എ. സന്തോഷ്‌കുമാര്‍, എം. രേഖ എന്നിവരെ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി സ്വീകരിച്ചു. പ്രസിഡന്റ് എം.ശ്രീധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി പി. നാരായണന്‍, കെ. വി.നാരായണന്‍,കാട്ടൂര്‍ പ്രഭാകരന്‍,അഡ്വ. എന്‍. കരുണാകരന്‍, ചന്ദ്രപ്രകാശന്‍ പെരൂര്‍,എം.രാജന്‍,ശ്യാമള കൃഷ്ണന്‍,സരസ്വതി. കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി. വി. ജയരാജ് സ്വാഗതവും ശ്രീനാഥ് കക്കൂത്തില്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!