പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കാഞ്ഞങ്ങാട് സെന്റര്‍ ശിവരാത്രി ആഘോഷിച്ചു

കാഞ്ഞങ്ങാട് : പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കാഞ്ഞങ്ങാട് സെന്റര്‍ ശിവരാത്രി ആഘോഷം നടത്തി. പ്രസ്ഥാനത്തിന്റെ 90ാം വാര്‍ഷികാഘോഷവും ഇതോടനുബന്ധിച്ച് നടത്തി. മലബാര്‍ ദേവസ്വം ബോര്‍ഡ് കാഞ്ഞങ്ങാട് ഏരിയ ചെയര്‍മാന്‍ കെ.വി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം നീലേശ്വരം സെന്റര്‍ ഇന്‍ ചാര്‍ജ് ബ്രഹ്മകുമാരി സുമാജി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സെന്റര്‍ ഇന്‍ ചാര്‍ജ് ബ്രഹ്മകുമാരി ആശാജി ശിവരാത്രി സന്ദേശം നല്‍കി.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, കൗണ്‍സിലര്‍മാരായ എച്ച്.ആര്‍.സുകന്യ, എം.പ്രശാന്ത്, ഷാലു മാത്യു എന്നിവരെ ആദരിച്ചു. കാഞ്ഞങ്ങാട് ആര്‍ട്ട്‌ഫോറം പ്രസിഡന്റ് സുരേഷ് മോഹന്‍, കാഞ്ഞങ്ങാട് പ്രസ്‌ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ എന്നിവര്‍ സംസാരിച്ചു. ഗിരീഷ് കുന്നത്ത് സ്വാഗതവും ബ്രഹ്മകുമാരി സിന്ധു സിസ്റ്റര്‍ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തില്‍ ശാന്തിസന്ദേശ യാത്രയും നടത്തി. കാഞ്ഞങ്ങാട് ലയം കലാക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളുമുണ്ടായി.

 

error: Content is protected !!