കാഞ്ഞങ്ങാട്: എ കെ.പി സി ടി എ കാസര്‍കോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്നു. സിഐടിയു കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി. മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ലേബര്‍ കോഡുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന ഒരു കാലഘട്ടമാണ് ആസന്നമായി രിക്കുന്നുയെന്നും അതിനെതിരെയുള്ള ശക്തമായ പോരാട്ടത്തില്‍ തൊഴിലാളി വര്‍ഗ്ഗത്തിനൊപ്പം അധ്യാപകരും അണിചേരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൊഴില്‍ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്ന അര ക്ഷി താവസ്ഥയ്ക്കിടയിലും ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഉള്ള ആളുകളെയും ചേര്‍ത്തുനിര്‍ത്തുന്ന ഒരു സമീപനമാണ് കേരള സര്‍ക്കാരിന്റെ തയെന്നും അദ്ദേഹം കുടിചേര്ത്തു. എ കെ പി സി ടി എ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഡോ. എ മോഹനന് അധ്യക്ഷത വഹിച്ചു . എന്‍ ജി ഒ യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം കെ ഭാനുപ്രകാശ്, കെ എന്‍ ടി ഇ ഒ സംസ്ഥാന കമ്മിറ്റി അംഗം രാജീവന് ഉദിനൂര്‍, എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ പ്രണവ് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്മാന് മണി പി വി സ്വാഗതവും എ കെ പി സിടി എ ജില്ലാ കൗണ്‍സില്‍ മെമ്പര്‍ ഡോ. സിനോഷ് സ്കറിയാച്ചന്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാല്‍ ഉദ്ഘാടനം ചെയ്തു. ജോയിന്‍ സെക്രട്ടറി ബിജു എന്‍.സി. പ്രവര്‍ത്തക റിപ്പോര്‍ട്ടും മേഖലാ സെക്രട്ടറി ഡോ. എം.പി ഷനോജ് സംഘടന സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം എ കെ പി സി ടി എ മുന്‍ സംസ്ഥാന സെക്രട്ടറി പ്രൊ. വി കുട്ട്യന്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന മേഖലാ സെക്രട്ടറി പ്രമോദ് വെള്ളച്ചാല്‍, രാജപുരം കോളേജിലെ ഷിജു ജേക്കബ് എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. ടി.ദിനേശ് അധ്യക്ഷത വഹിച്ചു. ഡോ. ടി.ജിജി കുമാരി സ്വാഗതവും ഡോ. കെ എം ആതിര നന്ദിയും പറഞ്ഞു.
കാസര്‍കോട് ജില്ലാ ഭാരവാഹികളായി
സെക്രട്ടറി ഡോ.എ മോഹനന് (നെഹ്റു കോളേജ് കാഞ്ഞങ്ങാട്)
ജോയിന്‍ സെക്രട്ടറി ഡോ. സിനോഷ് സ്കറിയാച്ചന്‍ (രാജപുരം കോളേജ് ),
പ്രസിഡണ്ട് പ്രൊഫസര്‍ പി രഘുനാഥ് (രാജപുരം കോളേജ് ),വൈസ് പ്രസിഡണ്ട് ഡോ. കെ ലിജി (നെഹ്റു കോളേജ്),ട്രഷറര്‍ ബെന്നറ്റ് തോമസ് (ബജ കോളേജ് മുള്ളേരിയ)
എന്നിവരെ തിരഞ്ഞെടുത്തു.
