വലിയപറമ്പ: വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മാവിലാക്കടപ്പുറം ഒരിയരയിലെ സി പി സുധീഷിന്റെ (38) ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. സുധീഷിന് ഭാര്യയും ഒരു കുട്ടിയും ഉണ്ട്. കുടുംബത്തിന്റെ ഏക പ്രതീക്ഷയായാണ് ഈ യുവാവ്. വാടകവീട്ടിലാണ് താമസം. വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. സഹായം അയക്കുന്നതിനായി കേരള ഗ്രാമീണ്‍ ബാങ്ക് വലിയ പറമ്പ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍ : 40433101049626
IFSC: KLGB0040433
GPY No: 9061225883
