കാഞ്ഞങ്ങാട് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കനിവ് സുവനീര്‍ പ്രകാശനം കാഞ്ഞങ്ങാട് മഹാകവി പി.സ്മാരക മന്ദിരത്തില്‍ വെച്ച് നടന്നു. കാസര്‍ഗോഡ് കോപ്പററ്റീവ് ജോയിന്റ് രജിസ്ട്രാര്‍ ചന്ദ്രന്‍ വി , പ്രശസ്ത കവി നാലപ്പാടം പത്മനാഭന്‍ കൈമാറി കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.ബി.ആര്‍.എ സെക്രട്ടറി മോഹനന്‍ ടി.വി , കെ.ബി. ഇ സി വനിതാ വിഭാഗം കണ്‍വീനര്‍ ലത പി , എന്നിവര്‍ പ്രസംഗിച്ചു . എം സി ടി കണ്‍വീനര്‍ ജഗദീശന്‍ കെ.വി. സ്വാഗതവും, ചീഫ് എഡിറ്റര്‍ സുകുമാരന്‍ വി നന്ദിയും പറഞ്ഞു
