പുല്‍വാമ ദിനം : റീത്ത് ലേയിംങ്ങ് പരേഡും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി

കരിന്തളം:നിരവധി ധീര ജവാന്മാര്‍ വീര മൃത്യു വരിച്ച, ഇന്ത്യന്‍ ചരിത്രത്തിലെ ബ്ലാക്ക് ഡേയായി ആചരിക്കുന്ന പുല്‍വാമ ദിനത്തിന്റെ ഏഴാം വാര്‍ഷികത്തില്‍ കിനാനൂര്‍ കരിന്തളം സൈനിക കൂട്ടായ്മ തോളേനിയിലുള്ള യുദ്ധ സ്മാരകത്തില്‍ എന്‍ സി സി കേഡറ്റ്‌സിന്റെ റീത്ത് ലെയിങ്ങ് പരേഡും , പുഷ്പാര്‍ച്ചനയും നടത്തി. തുടര്‍ന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് തോളേനിലുള്ള സൈനിക കൂട്ടായ്മ ഓഫീസില്‍ വെച്ച് പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും പങ്കെടുക്കുകയും പ്രാഥമിക ലാബ് പരിശോധനയും അസ്ഥിബലക്ഷയ പരിശോധനകളും നടത്തി. മുന്‍ സി ആര്‍ പി എഫ് ഐ ജി . പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. സൈനിക കൂട്ടായ്മ പ്രസിഡന്റ് പി.വസന്തന്‍ തോളേനി അധ്യക്ഷനായി. സി ആര്‍ പി എഫ് മുന്‍ ഐ ജി . കെ വി മധുസൂദനന്‍ മുഖ്യാതിഥിയായി. മിംസ് ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി കണക്ട് മാനേജര്‍ കെ വി മധുസൂദനന്‍ ക്യാമ്പ് വിശദീകരണം നടത്തി.ഡോ. സൗരഭ് ,കേരള ഹോം ഗാര്‍ഡ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാബു കീത്തോല്‍, സൈനിക കൂട്ടായ്മ സെക്രട്ടറി ജോഷി വര്‍ഗീസ്, ട്രഷറര്‍ പി വി ബിജു , വൈസ് പ്രസിഡന്റ് പി പി ദാമോദരന്‍ , മധുസൂദനന്‍ ചോയ്യംകോട്, പി ചന്ദ്രന്‍ കാട്ടിപൊയില്‍, ശ്രീജിത്ത് വാളൂര്‍, അജീഷ് ചന്ദ്രന്‍, പി വി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!