ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം

കാഞ്ഞങ്ങാട്: ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡ് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എച്ച്.കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.എം.ഷാഫി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.എം.എ.മുഹമ്മദ് കണ്ണൂര്‍ ഉപഹാര സമര്‍പ്പണം നടത്തി. സംസ്ഥാന ജോ. സെക്രട്ടറി ബി.എ.റഫീഖ്, വൈസ് പ്രസിഡന്റ് മാരായ ഖാലിദ് പഴയങ്ങാടി, ജില്ലാ വൈസ് പ്രസിഡന്റ് മാരായ ലത്തീഫ് കുമ്പള, ഉസ്മാന്‍ കാസര്‍കോട്, നൗഫല്‍ മടക്കര, ജില്ലാ ജോ. സെക്രട്ടറിമാരായ എസ്.കെ. ആര്‍.രവി , സി.എച്ച്. നസീര്‍ കാഞ്ഞങ്ങാട്, എം.എ. റഷീദ് കാസര്‍കോട്, വി.വി. കുഞ്ഞികൃഷ്ണന്‍ , സി.എച്ച്. ഇബ്രാഹിം, എം.കെ.ദാമോദരന്‍, സത്താര്‍ കുമ്പള, എം എഫ് കെ സലാം, മൊയ്തു കുമ്പള, ഹനീഫ ചീന്‍ ച്ച, റമീഷ് മഞ്ചേശ്വരം, ശ്രീശന്‍ കാഞ്ഞങ്ങാട്, കെ.എം. മജീദ്, പി.വി.രാജൂ, ബന്ധുവന്‍ കുഞ്ഞി യു.കെ.ബി, എം.എ.എസ്. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച്. സൈനുദ്ദീന്‍ സ്വാഗതവും, ജില്ലാ ട്രഷറര്‍ പി.കെ.മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. പുതിയ ജില്ലാ ഭാരവാഹികളായി സി.എച്ച്. മൊയ്തീന്‍ കുഞ്ഞി പ്രസിഡന്റ്, നഹി നുദ്ദീന്‍ സി.എച്ച്.ജില്ലാ സെക്രട്ടറി, മുഹമ്മദ് കുഞ്ഞി പി.കെ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

 

error: Content is protected !!