പരപ്പ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികള്‍ വിശദീകരിക്കുന്നതിന്
നിയമസഭാ മണ്ഡലം വാഹന പ്രചരണ ജാഥക്ക് പരപ്പയില്‍ ഉജ്ജ്വലമായ സ്വീകരണം നല്‍കി.
കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ ലീഡറും , വി വി രമേശന്‍, മാനേജരും , കുര്യാക്കോസ് പ്ലാപ്പറമ്പന്‍ ഡെപ്യൂട്ടി ലീഡറുമായ ജാഥയ്ക്കാണ് പരപ്പയില്‍ സ്വീകരണം ഒരുക്കിയത് . ജാഥ ലീഡര്‍ ഇ. ചന്ദ്രശേഖരന്‍ , മാനേജര്‍ വി.വി രമേശന്‍ , എന്നിവരെ കൂടാതെ നിശാന്ത് പി കെ, എം കുമാരന്‍ , ദിലീപ്, ബേബി ബാലകൃഷ്ണന്‍ , എം രാജന്‍ , പാറക്കോല്‍ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ പി സതീഷ്ചന്ദ്രന്‍, വി കെ രാജന്‍ , സി പി ബാബു , കെ വി കൃഷ്ണന്‍ ,പുഷ്പരാജന്‍, കെ വി മാത്യു മാസ്റ്റര്‍ തുടങ്ങിയ എല്‍ഡിഎഫ് നേതാക്കള്‍ ജാഥയ്‌ക്കൊപ്പം ഉണ്ടായിരുന്നു. വെടിക്കെട്ടിന്റെ അകമ്പടിയോടെ ചുവന്ന ഷാള്‍ അണിയിച്ച് നീലേശ്വരം ഏരിയയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പരപ്പയില്‍ ഏരിയ സെക്രട്ടറി എം രാജന്‍ ജാഥ ലീഡറെ സ്വീകരിച്ചു. തുടര്‍ന്ന് എല്‍ഡിഎഫില്‍ പെട്ട വിവിധ പാര്‍ട്ടി നേതാക്കളും , വര്‍ഗ്ഗ ബഹുജന സംഘടന നേതാക്കളും ജാഥാ ലീഡര്‍ ഹാരമണിയിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ അടിയോടി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ. ആര്‍ രാജു സ്വാഗതം പറഞ്ഞു.
