എംആര്‍എസ് ഫെസ്റ്റ് സംഘടിപ്പിച്ചു: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: എം ആര്‍ എസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ‘എംആര്‍എസ് ഫെസ്റ്റ്’ വിവിധ കലാസാംസ്‌കാരിക പരിപാടികളും കോണ്‍വൊക്കേഷന്‍ ഘട്ടവും ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് സംഘടിപ്പിച്ചു. വിദ്യാഭ്യാസ മികവും കഴിവ് വികസനവും ലക്ഷ്യമാക്കിയുള്ള സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഉണര്‍വ്വേകുന്ന രീതിയിലായിരുന്നു ആഘോഷം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്നും തൊഴില്‍പരമായ കഴിവുകള്‍ വികസിപ്പിക്കുന്ന കോഴ്‌സുകള്‍ യുവജനങ്ങള്‍ക്ക് വലിയ അവസരങ്ങളാണെന്നും അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ശശിരേഖ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ശശിധര്‍ റാവു മുഖ്യാതിഥിയായി. ആരോഗ്യ മേഖലയില്‍ സേവന മനോഭാവവും പ്രൊഫഷണല്‍ മികവും അനിവാര്യമാണെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിച്ചു. എം ആര്‍ എസ് ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ഡോ. വി.എന്‍ മനോജ് അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിന്റെ വളര്‍ച്ചയും ഭാവി പദ്ധതികളും അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ വിശദീകരിച്ചു. അഡ്വ. മധുസൂതനന്‍, വിനോദ്, ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. പ്രസാദ് കരിച്ചേരി സ്വാഗതവും സി. പ്രിയ നന്ദിയും പറഞ്ഞു. പരിപാടി
ഭാഗമായി വിവിധ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഫെസ്റ്റിന് നിറവും ആവേശവും പകര്‍ന്നു.

 

error: Content is protected !!