സി പിഎം ബല്ല ലോക്കല്‍ കമ്മിറ്റി സി ജാനകിക്കുട്ടി അനുസ്മരണം നടത്തി ; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തനത്തില്‍ എത്തുകയും, സിപിഐഎം ബല്ല ലോക്കല്‍ കമ്മിറ്റി അംഗം,ജനാധിപത്യമഹിളാ അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയാ പ്രസിഡണ്ട്, ജില്ലാ കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷ തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ അസുഖത്തെ തുടര്‍ന്ന് അകാലത്തില്‍ അന്തരിച്ച നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും പ്രിയപ്പെട്ട പൊതുപ്രവര്‍ത്തകയായിരുന്ന സി ജാനകിക്കുട്ടിയുടെ നാലാം ചരമ അനുസ്മരണ ദിനം സിപിഐഎം ബല്ലാ ലോക്കല്‍ കമ്മിറ്റി വിവിധ പരിപാടികളോടെ നടത്തി. ചെമ്മട്ടംവയല്‍ വയലില്‍ നടന്ന അനുസ്മരണ പൊതുയോഗം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ വി രാഘവന്‍ അധ്യക്ഷനായി. പി അപ്പുക്കുട്ടന്‍, കെ വി സുജാത ടീച്ചര്‍,
എം സേതു, കെ വി സുശീല, കെ ഇന്ദിര, കെ വി രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ബല്ലാ ലോക്കല്‍ സെക്രട്ടറി എന്‍ ഗോപി സ്വാഗതം പറഞ്ഞു.

 

error: Content is protected !!