ജനപ്രതിനിധികളെ വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റ് ആദരിച്ചു

മാവുങ്കാല്‍ : അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് യൂണിറ്റ് പരിധിയിലെ 10,11,12,13,14 എന്നീ വാര്‍ഡുകളിലെ മെമ്പര്‍മാര്‍ തുടങ്ങിയവരെ വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റിന്റ ആഭിമുഖ്യത്തില്‍ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് വി. കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ മാവുങ്കാല്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വി. വി. തുളസി, വൈസ് പ്രസിഡന്റ് പ്രഭാകരന്‍ മൂലക്കണ്ടം, വാര്‍ഡ് മെമ്പര്‍മാരായ ഗീത ബാബുരാജ്, കാര്‍ത്യായണി, ഷിജി, അര്‍ജുന്‍ യോഗി, കെ.സജി, യൂണിറ്റ് വനിതാ വിംഗ് ജനറല്‍ സെക്രട്ടറി വസന്ത ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി ജൂഗേഷ് സ്വാഗതവും ട്രഷറര്‍ രാജേഷ് ടി. കെ നന്ദിയും പറഞ്ഞു.

 

error: Content is protected !!