പെരിയ പെരിയോക്കി ഗൗരി ശങ്കര ക്ഷേത്രത്തില്‍ മഹശിവരാത്രി മഹോത്സവം തുടങ്ങി

പെരിയ: പെരിയ പെരിയോക്കി ഗൗരി ശങ്കര ക്ഷേത്രത്തില്‍ മഹശിവരാത്രി മഹോത്സവം തുടങ്ങി. ഇന്ന് രാവിലെ 10 ന് കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു. 10.30 ന് അദ്ധ്യാത്മികപ്രഭാഷണം ,12 ന് ഉച്ചപൂജ ,അന്നപ്രസാദം . വൈകുന്നേരം 6 ന് ആചാര്യവരവേല്‍പ്പ് 6.30 ന് നൃത്തനൃത്യങ്ങള്‍. ഫെബ്രുവരി 15ന് രാവിലെ 6ന് നടതുറക്കല്‍ വിവിധ പൂജകള്‍ക്ക് ശേഷം 9.30 ന് അഷരശ്ലോകം . 10.30 ന് ഭജന, 12.30 ന് മഹാപൂജ , അന്നപ്രസാദം. വൈകുന്നേരം 6 ന് തായമ്പക , 7 മണിക്ക് അത്താഴപൂജ തുടര്‍ന്ന് ശ്രീഭൂതബലി എഴുന്നള്ളത്ത് തിടമ്പ് നൃത്തോത്സവം. ?അരവത്ത് കെ.യു.പത്മനാഭതന്ത്രി കാര്‍മികത്വം വഹിക്കും.

 

error: Content is protected !!