പുല്‍വാമ ദിനം : കിനാനൂര്‍ കരിന്തളം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ റീത്ത് ലേയിംങ്ങ് പരേഡും സൗജന്യ മെഡിക്കല്‍ ക്യാമ്പും നാളെ

കരിന്തളം: നിരവധി ധീര ജവാന്മാര്‍ വീര മൃത്യു വരിച്ച ഇന്ത്യന്‍ ചരിത്രത്തിലെ ബ്ലാക്ക് ഡേയായി ആചരിക്കുന്ന പുല്‍വാമ ദിനത്തിന്റെ ഏഴാം വാര്‍ഷികത്തില്‍ കിനാനൂര്‍ കരിന്തളം സൈനിക കൂട്ടായ്മ നാളെ തോളേനിയിലുള്ള യുദ്ധ സ്മാരകത്തില്‍ റീത്ത് ലെയിങ്ങ് പരേഡും പുഷ്പാര്‍ച്ചനയും നടത്തും. തുടര്‍ന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് തോളേനിലുള്ള സൈനിക കൂട്ടായ്മ ഓഫീസില്‍ വെച്ച് പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു . രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ വിവിധ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും പങ്കെടുക്കുകയും പ്രാഥമിക ലാബ് പരിശോധനയും അസ്ഥിബലക്ഷയ പരിശോധനകളും ഉണ്ടായിരിക്കുന്നതാണ്. മുന്‍ സി ആര്‍ പി എഫ് ഐ ജി പി ദാമോദരന്‍ ഉദ്ഘാടനം ചെയ്യും.
സൈനിക കൂട്ടായ്മ പ്രസിഡന്റ് പി വസന്തന്‍ തോളേനി അധ്യക്ഷനാവും. സിആര്‍പിഎഫ് മുന്‍ ഐ ജി കെ വി മധുസൂദനന്‍ ചടങ്ങില്‍ മുഖ്യ അതിഥിയാകും. സമാപനത്തോടനുബന്ധിച്ച് നടക്കുന്ന അനുസ്മരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ മുഖ്യാതിഥിയാകും

 

error: Content is protected !!