കിഴക്കുംകരയില്‍ നാളെ പൂരക്കളി മറുത്തുകളി മഹോത്സവം

കാഞ്ഞങ്ങാട്: കേരള പൂരക്കളി കലാ അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
പൂരക്കളി മറുത്തുകളി മഹോത്സവം ഫെബ്രുവരി 14 ന് വൈകീട്ട് 4 മണിക്ക് കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാന പരിസര നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 4ന് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ എ നേടിയ മഹാകവി സ്മാരക വെക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം കേരള പൂരക്കളി കലാ അസോസിയേഷന്‍ കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ പൂരക്കളി യൂണിറ്റ് അവതരിപ്പിക്കുന്ന പൂരക്കളി.5ന് മറുത്തുകളി അവതരണം ഡോ. സി കെ നാരായണ പണിക്കര്‍ ആന്റ് മടിക്കൈ ഗോപാലകൃഷ്ണ പണിക്കര്‍. മറുത്തുകളി നിയന്ത്രണം പുരക്കളി മറുത്തുകളി ആചാര്യന്‍ പി. ദാമോദരപണിക്കര്‍ കാഞ്ഞങ്ങാട്. തുടര്‍ന്ന് ഭദ്രദീപം തെളിയിക്കല്‍ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം സ്ഥാനികര്‍. ഉദ്ഘാടനം അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ടി ഐ മധുസുദനന്‍ എം എല്‍ എ. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന്‍ മൂലക്കണ്ടം അധ്യക്ഷനാവും. കേരള പൂരക്കളി അക്കാദമി അവാര്‍ഡ് നേതാക്കളെ
കേരള പൂരക്കളി അക്കാഡമി ചെയര്‍മാന്‍ കെ കുഞ്ഞിരാമനും മുതിര്‍ന്ന പുരക്കളികലാകാരന്മാരെ എസ് എന്‍
കോളേജ് പെയര്‍മാന്‍ സി. രാജന്‍ പെരിയയും ആദരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ കെ വിശ്വനാഥന്‍
സ്വാഗതവും അസോസിയേഷന്‍ മേഖലാ സെക്രട്ടറി വസന്തകുമാര്‍ കാട്ടുകുളങ്ങര നന്ദിയും പറയും.
കെ പി കെ.എ സംസ്ഥാന ട്രഷറര്‍ പി. ദാമോദരപണിക്കര്‍, ഖല പ്രസിഡന്റ് കൊട്ടന്‍ കുഞ്ഞി അടോട്ട്, പുള്ളിക്കരിങ്കാളിയമ്മ ദേവസിഥാന ഭരണ സമിതിപ്രസിഡന്റ് ബൈജു അതിയാമ്പൂര്‍, പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാന ഭരണസമിതി സെക്രട്ടറി എം. സതീശന്‍, സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍,
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി.നാരായണന്‍, പ്രോഗ്രാം കമ്മിറ്റ് കണ്‍വീനര്‍ ചന്ദ്രന്‍ മാതോത്ത് , പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാന കെ പി.കെ എ. യൂണിറ്റ് സെക്രട്ടറി എം. രാമകൃഷ്ണന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ കെ. മോഹനന്‍, പുള്ളിക്കരിയമ്മ മാതൃ സമിതി സെക്രട്ടറി കെ.മീന,സംസ്ഥാന കമ്മിറ്റി കൃഷ്ണന്‍ കണ്ണംങ്കെ,
ഇ.കെ ഷാജി ഇരിയ, ടി വി കര്‍ത്തുഞ്ഞി. തുടര്‍ന്ന് ഇരട്ട രാമായണം. അവതരണം കുണിയന്‍ പറമ്പത്ത് ഭഗവതിക്ഷേത്ര പൂരക്കളി സംഘം കരിവെള്ളൂര്‍. ജില്ലയിലെ പ്രമുഖ ടീമുകള്‍ തിരുവാതിരയും കൈകൊട്ടിക്കളിയും
മഹാലക്ഷ്മി പുരം മഹര്‍ഷി മര്‍ദ്ദിനാ വനിതാ കോല്‍കളി സംഘം അവതരിപ്പിക്കുന്ന കോല്‍ക്കളിയു ഉണ്ടാകും.
സംഘാടക സമിതി ചെയര്‍മാന്‍ വിശ്വനാഥന്‍ , മേഖല പ്രസിഡന്റ് കൊട്ടന്‍ കുഞ്ഞി അടോട്ട് , സെക്രട്ടറി വസന്തകുമാര്‍ കാട്ടുകുളങ്ങര , സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപാലകൃഷ്ണപണിക്കര്‍, സംസ്ഥാന ട്രഷറര്‍ പി ദാമോദര പണിക്കര്‍ കാഞ്ഞങ്ങാട്, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യകുമാരന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ നാരായണന്‍ കിഴകുംകര , കണ്‍വീനര്‍ ചന്ദ്രന്‍ മതോത്ത്, പുള്ളിക്കരിങ്കാളി യമ്മ ദേവസ്ഥാന പ്രസിഡന്റ് ബൈജു അതിയാമ്പൂര്‍, പൂരക്കളി യൂണിറ്റ് സെക്രട്ടറി രാമകൃഷ്ണന്‍ കിഴകുംകര, പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാന സെക്രട്ടറി സതീശന്‍ കിഴകുംകര എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.

 

error: Content is protected !!