നീലേശ്വരം: യുവജനങ്ങളുടെ കഴിവുകള്‍ കണ്ടെത്താനും വളര്‍ത്താനും ശരിയായ മാര്‍ഗ നിര്‍ദ്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ , സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം ലീജിയന് യുവജന ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. നീലേശ്വരം റോയല്‍ കോളേജില്‍ വെച്ച് നടന്ന പരിപാടി ദേശീയ സമിതി അംഗം എം നാരായണന് നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ ഗിരീഷ് കുമാര്‍ അധ്യക്ഷനായി. സ്ഥാപക പ്രസിഡണ്ട് കെ രാമകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. ജെ സി ഐ ഇന്ത്യയുടെ മേഖല പരിശീലകനും, എന്‍ എല്‍ പി വെരിഫൈഡ് മാസ്റ്റര്‍ പരിശീലകനുമായ പ്രവീണ്‍ മേച്ചേരി സെമിനാറിന് നേതൃത്വം നല്കി. സെക്രട്ടറി പി കെ ദീപേഷ് സ്വാഗതവും ടി ജയചന്ദ്രന് നന്ദിയും പറഞ്ഞു.
