കാലിക്കടവ് : ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് സ്കൂള്‍ ജീവനക്കാരനായ യുവാവ് മരിച്ചു. ബേക്കല്‍ ഫിഷറീസ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് കാലിക്കടവിലെ വീതുകുന്ന് കരക്കേരുവിലെ പി പി പ്രദീപ(48)നാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ദേശീയ പാതയില്‍ പിലിക്കോട് അണ്ടര്പാസിനടുത്താണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പ്രദീപന് സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കു മ്പോഴേക്കും മരിച്ചിരുന്നു. ബുള്ളറ്റ് യാത്രക്കാരന് ചികില്‍സയിലാണ്. പി.പി.തമ്പായിയാണ് പ്രദീപന്റെ മാതാവ്.
സഹോദരങ്ങള്‍: പി.പി.പ്രവീണ്‍, പി പി .രമ്യ റിജേഷ് (കോട്ടപ്പുറം)
