കാഞ്ഞങ്ങാട് നഗരസഭ പി എം എ വൈ (നഗരം) ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:കേരള സര്‍ക്കാര്‍ പി.എം. എ വൈ ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയില്‍ വീട് നിര്‍മ്മാണം നടത്തി കൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ ഗൂണഭോക്താ ക്കളുടെ സംഗമം നടന്നു.ഭവന നിര്‍മ്മാണ തടസ്സങ്ങള്‍ നീക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തീ കരിക്കുന്നതിനും വേണ്ടിയാണ് സംഗമം നടത്തിയത്. 110 ഉപഭോക്താക്കള്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് എസി കണ്ണന്‍ നായര്‍ പാര്‍ക്കില്‍ നടന്ന സംഗമം നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ലതബാലകൃഷ്ണന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി കൗണ്‍സിലര്‍മാരായ കെ രുക്മണി,സന്തോഷ് കുശാല്‍നഗര്‍, വി എം അജിത, എം വി ഗായത്രി, എ എം സജിത, മൊയ്തു പുഞ്ചാവി ആസൂത്രണ സമിതി അംഗം കെ കെ ബാബു, നഗരസഭാ സെക്രട്ടറി എം കെ ഷിബു എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എന്‍ വി ദിവാകരന്‍ സ്വാഗതം പറഞ്ഞു. പി.എം.എ.വൈ _ ലൈഫ് എസ്.ഡി. എസ് വിപിന്‍ മാത്യു നന്ദിയും പറഞ്ഞു.

 

error: Content is protected !!