കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളുടെ സ്റ്റോപ്പുകള്‍ അടക്കം റെയില്‍വേ മന്ത്രിയുമായി എംപി ചര്‍ച്ച നടത്തി

കാസര്‍കോട് ലോക്‌സഭ മണ്ഡലം പരിധിയില്‍ വരുന്ന വിവിധ റെയില്‍വേ സ്റ്റേഷനകളുടെയും പൊതുവായ് വിവിധ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ അടക്കം റെയില്‍വേ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശനങ്ങളും, പരാതികളും ,ആവശ്യങ്ങളും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി എം പി രാജ് മോഹന്‍ നേരില്‍ കണ്ടു ചര്‍ച്ച നടത്തി നിവേദനം കൈമാറി. വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിയില്‍ നിന്നും ഉറപ്പു ലഭിച്ചിതായി എം പി പറഞ്ഞു.

ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങള്‍ ഇവയാണ്;

കോവിഡിന് അനുബന്ധമായി നിര്‍ത്തലാക്കിയ വിവിധ ട്രൈനുകള്‍ ദുര്‍ബലമായ കാരണങ്ങള്‍ പറഞ്ഞു പുനസ്ഥാപിക്കാതിരിക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ച് തെക്കോട്ടുള്ള നിസാമുദ്ദീന്‍ എറണാകുളം ലക്ഷദ്വീപ് മംഗള എക്‌സ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താത്തത്. ചെറുവത്തൂരില്‍ വെസ്റ്റ് കോസ്റ്റ്, കണ്ണപുരത്തു ഒരുഭാഗത്തേക്കു മാത്രം നിര്‍ത്തലാക്കിയത് , 2018 ല്‍ നിര്‍ത്തലാക്കിയ ബൈന്ദൂര്‍ മൂകാംബിക ട്രെയിന്‍ തുടങ്ങിയവ ഉടനടി പുനഃസ്ഥാപിക്കുക,
പുതുതായി ആരംഭിച്ച അമൃത് ഭാരത് ട്രെയിനിന് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പരിധിയില്‍ പ്രധാന സ്റ്റേഷനുകളില്‍ കൂടി അധികമായി സ്റ്റോപ്പുകള്‍ അനുവദിക്കുക , പുതിയ സ്റ്റോപ്പിന് വേണ്ടി നാളിതുവരെ നല്‍കിയ നിവേദനങ്ങള്‍ പരിശോധിച്ചു ഏറ്റവും പെട്ടെന്ന് തന്നെ അനുകൂലമായ തീരുമാനം കൈക്കൊള്ളണമെന്ന ശക്തമായ ആവശ്യം പരിഗണിക്കുമെന്നു മന്ത്രി വ്യക്തമാക്കിയതായി
എം പി ഫെയ്‌സ്ബുക്കില്‍ കുറച്ചു. കാഞ്ഞങ്ങാട് , നീലേശ്വരം എന്നീ സ്റ്റേഷനുകള്‍ അമൃത് ഭാരത് സ്റ്റേഷനായി ഉയര്‍ത്താനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കണം ,കേന്ദ്രം പ്രഖ്യാപിച്ച 400 വന്ദേ ഭാരത് ട്രെയിനുകളില്‍ കേവലം 3 ട്രെയിനുകള്‍ മാത്രമാണ് കേരളത്തിനുള്ളത് സഭയില്‍ മന്ത്രി ഉറപ്പ് നല്‍കിയത്‌പോലെ പുതിയ വന്ദേ ഭാരത് ട്രെയിന്‍ കോയമ്പത്തൂര്‍ മംഗലാപുരം റൂട്ടില്‍ ആരംഭിക്കുന്നത്. അടക്കം
കൂടുതല്‍ ട്രെയിനുകള്‍ കേരളത്തിന് അനുവദിക്കണം. കൂടാതെ അന്ദ്യോദയ എക്‌സ്പ്രസ്സ് ദിവസേന ആരംഭിക്കുക, സാധ്യമായ ട്രൈനുകള്‍ മംഗലാപുരം വരെ നീട്ടുക, ഗോവ മംഗലാപുരം വന്ദേ ഭാരത് എക്‌സ്പ്രസ്സ് നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്നതു ഒഴിവാക്കാന്‍ കോഴിക്കോട് വരെയോ കണ്ണൂര്‍ വരെയോ നീട്ടുക . കോഴിക്കോടല്ലെങ്കില്‍ കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്കോ മംഗലാപുരത്തേക്കോ മെമു ട്രെയിന്‍ ആരംഭിക്കുകയോ കണ്ണൂര്‍ മഞ്ചേശ്വരം മെമു ചെയിന്‍ സര്‍വീസ് ആരംഭിക്കുകയോ ചെയ്യുക,
മംഗലാപുരം രാമേശ്വരം ട്രെയിന്‍ യഥാര്‍ഥ്യമാക്കുക,
30 ഏക്കറിലധികം സ്ഥലമുള്ള കുംബ്ല റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിച്ച് ടെര്‍മിനല്‍ സ്റ്റേഷനാക്കുക, പ്രധാനമന്ത്രി പ്രവര്‍ത്തി ഉദ്ഘാടനം ചെയ്ത റെയില്‍വേ മേല്‍പ്പാലങ്ങള്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുക തൃക്കരിപ്പൂര്‍ പ്രദേശത്തെ മേല്‍പ്പാലങ്ങള്‍ ( എല്‍ സി 265 & 266) ബിരിച്ചേരി, വെള്ളപ്പ് എന്നിവക്കുള്ള GAD അപ്പ്രൂവല്‍ ഉടനടി നല്‍കുക.. കാസര്‍കോട് മണ്ഡലത്തിലെ മിക്കവാറും എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ആവശ്യത്തിന് മേല്‍ക്കൂര/ഷെല്‍ട്ടറുകള്‍ ഇല്ലാത്തതിനാല്‍ മഴക്കാലത്തും ചൂടുകാലത്തും ട്രെയിന്‍ യാത്രക്കാര്‍ ദുരിതത്തിലാകുന്നത്തിനു അറുതി വരുത്തണം എന്നും , പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ പ്രഖ്യാപിച്ച
ഹൈ സ്പീഡ് റെയില്‍വേ ലൈന്‍ പ്രൊപോസല്‍ പ്രകാരം കണ്ണൂരിന് ശേഷം കാസര്‍കോട് അല്ലെങ്കില്‍ മംഗലാപുരം വരെയാകാം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

മന്ത്രിക്കു നേരിട്ട് നിവേദനങ്ങള്‍ നല്‍കി ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട റെയില്‍വേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഏറ്റവും വേഗത്തിലുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷക്കുന്നയെന്ന് എം പി പറഞ്ഞു.

 

error: Content is protected !!