കണ്ണൂര്‍ സര്‍വ്വകലാശാല ഖോ ഖോ ചാമ്പ്യന്‍ഷിപ്പ് : മാടായി കോളേജും പയ്യന്നൂര്‍ കോളേജും ജേതാക്കള്‍

പിലാത്തറ:മാടായി കോളേജില്‍ വച്ച് നടന്ന കണ്ണൂര്‍ സര്‍വ്വകലാശാല ഖോ ഖോ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ മാടായി കോളേജും വനിതാ വിഭാഗത്തില്‍ പയ്യന്നൂര്‍ കോളേജും ജേതാക്കളായി.വനി താ വിഭാഗത്തില്‍ മാടായി കോളേജ് രണ്ടാം സ്ഥാനവും ഗവ. കോളേജ് എളേരിത്തട്ട് മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തില്‍ പയ്യന്നൂര്‍ കോളേജ് രണ്ടാം സ്ഥാനവും നെഹ്‌റു കോളേജ് കാഞ്ഞങ്ങാട് മൂന്നാം സ്ഥാനവും നേടി. കോളേജ് പ്രിന്‍സിപ്പാള്‍ എം വി ജോണി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് കെ കെ ഫല്‍ഗുനന്‍, സര്‍വ്വകലാശാല കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജോ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ. വി.അനൂപ്. എന്നിവര്‍ സമ്മാന വിതരണം നടത്തി. ഡോ.കെ.പ്രമിദ, ഡോ.കെ. രാജശ്രീ , പ്രവീണ്‍ മാത്യു, എന്നിവര്‍ സംസാരിച്ചു. ജനറല്‍ ക്യാപ്റ്റന്‍ ടി കെ.അലീഷ നന്ദി പറഞ്ഞു.

 

error: Content is protected !!