ഓര്‍മകളില്‍ ഷുഹൈബ്: യൂത്ത് കോണ്‍ഗ്രസ് തോയമ്മല്‍ യൂണിറ്റ് പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: മട്ടന്നൂരിലെ രക്തസാക്ഷി ഷുഹൈബിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് തോയമ്മല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സെക്രട്ടറി അവിനാഷ് തോയമ്മല്‍ അധ്യക്ഷത വഹിച്ചു, ഹൊസ്ദുര്‍ഗ് ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാസ്‌കരന്‍ തോയമ്മല്‍, ശരത്ത് തോയമ്മല്‍, ഷിജു തോയമ്മല്‍, ശരത്ത് എം ആര്‍, ആദര്‍ശ് തോയമ്മല്‍, സുനില്‍ കവ്വായി, ശ്രീജിത്ത് തോയമ്മല്‍, കൃഷ്ണാലല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!