കാഞ്ഞങ്ങാട് : ബഹ്‌റൈന്‍ രാജ കുടുംബാംഗവും മുന്‍ മന്ത്രിയും പാര്‍ലമെന്റിലെ മാനവ വിഭവ ശേഷി , പരിസ്ഥിതി കമ്മിറ്റിയിലെ ഉപ മേധാവിയുമായ ഡോക്ടര്‍ മുഹമ്മദ് ഹുസൈന്‍ ജനാഹി , രാജ കുടുംബാംഗവും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോക്ടര്‍ സലാഹ് ബിന്‍ അലി അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ കാഞ്ഞങ്ങാട് മുസ്ലീം യതീം ഖാന സന്ദര്‍ശിച്ചു. യതീംഖാന ക്യാംപസിലെ ഐ ടി സി , ശരീഅത്ത് കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും , ഹോസ്റ്റലുകളും ഇരുവരും നടന്നു കണ്ടു. അനാഥര്‍ അടക്കമുള്ള നാനൂറോളം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കും പരിപാലന സംരക്ഷണത്തിനും നടത്തുന്ന ശ്രമങ്ങളെ ഇരുവരും പ്രശംസിച്ചു.
പ്പ്രസിഡന്റ് ബെസ്റ്റൊ കുഞ്ഞാമദ് ഹാജിയുടെ നേതൃത്വത്തില്‍ ഭാര വാഹികളും സഹ പ്രവര്‍ത്തകരും ബൊക്ക നല്‍കി സ്വീകരിച്ചു. ഡോക്ടര്‍ ഇസ്ഹാഖ് അഹ്മദ് ഹുദവി തുര്‍ക്കി രാജ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി .
സെക്രട്ടറി മുഹമ്മദ് കുഞ്ഞി സുപ്രീം , ട്രഷറര്‍ സി കെ റഹ്മതുല്ലാഹ് , സുറൂര്‍ മൊയ്തു ഹാജി , ബഷീര്‍ ആറങ്ങാടി , അഡ്വ എന്‍ ഏ ഖാലിദ് ,അഷ്‌റഫ് ഹസ്സന്‍ ഹാജി , സി മുഹമ്മദ് കുഞ്ഞി , സി എച്ച് മുസ്തഫ ബാവ നഗര്‍ അസിഫ് മെട്രോ ,പി എം നാസര്‍ , തവക്കല്‍ അബ്ദുല്‍ ഖാദര്‍ ഹാജി , മാനേജര്‍ അബ്ദുല്‍ നാസര്‍ , ഫൈസല്‍ കുശാല്‍ നഗര്‍
എന്നിവര്‍ സംബന്ധിച്ചു
