പയ്യന്നൂര്‍: റിട്ട.എസ്ഐ തീവണ്ടി തട്ടി മരിച്ചു. രാമന്തളി പിഎച്ച്സിക്ക് സമീപം താമസിക്കുന്ന
കിഴക്കിലോട്ടു വീട്ടില്‍ രാധാകൃഷ്ണന് മാരാര്‍ (63) ആണ് മരിച്ചത് . പയ്യന്നൂര്‍ റെയില്‍വേ മേല്‍പാലത്തിന് സമീപത്തായിരുന്നു അപകടം. കണ്ണൂര്‍ ഡിഐജി ഓഫീസിലെ റിട്ട.എസ്ഐയാണ്. വെള്ളരിക്കുണ്ട് അട്ടക്കാട് സ്വദേശിയായ രാധാകൃഷ്ണന് കാസര്‍കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. കുറച്ചു നാളായി കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു. ആദ്യ ഭാര്യ മിനി 22 വര്‍ഷം മുമ്പ് കാങ്കോലിലുണ്ടായ വാഹനാ
പകടത്തിലും മകന് യദുകൃഷ്ണന് 6 വര്‍ഷം മുമ്പ് വൈപ്പിരിയത്തുണ്ടായ വാഹനാപകടത്തിലും മരച്ചിരുന്നു. ഭാര്യ: കെ.രമാദേവി. സഹോദരങ്ങള്‍: ഗോപിനാഥന്, ശ്രീധരന്, ഗൗതമന്, പത്മാക്ഷി, രാജലക്ഷ്മി.
