കാഞ്ഞങ്ങാട് കേരളസര്‍ക്കാര്‍ ആയുഷ് വകുപ്പ്, ഭാരതീയ ചികില്‍സാവകുപ്പ് കാസര്‍കോട്, നാഷണല്‍ ആയുഷ് മിഷന് കേരളം, ഹോമിയോപ്പതി വകുപ്പ് കാസര്‍കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് നടത്തും. കേരളസര്‍ക്കാരിന്റെ ആരോഗ്യം ആനന്ദം വൈബ്ഫോര് വെല്‍നസ് ജനകീയ ആരോഗ്യ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം,ആരോഗ്യപരിപാലനം എന്നിവയെ മുന്‍നിര്‍ത്തിയാണ് ക്യാമ്പയിന് നടത്തുന്നത്. കേരളസര്‍ക്കാര്‍ ആയുഷ് മേഖലയിലവ്! നടപ്പിലാക്കി്യ വിവിധ പദ്ധതികളെക്കുറിച്ച് അറിവ് പകരുകയെന്നതും ക്യാമ്പയിന്റെ ലക്ഷ്യമാണ്. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം 13ന് വൈകിട്ട് 4ന് ബേക്കല്‍ ബീച്ചില്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ മുഖ്യപ്രഭാഷണം നടത്തും.ഐഎസ്എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ആര് സലീം, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ കെ രേഷ്മ എന്നിവര്‍ മുഖ്യാതിഥികളാകും. സ്ക്രീനിംഗ് ക്യാന്പ് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭന ഉദ്ഘാടനം ചെയ്യും. പള്ളിക്കര പഞ്ചായത്തംഗം സമീറ, ഐഎസ്എം നോഡല്‍ ഓഫീസര്‍ ഡോ. പി വി സുജിന, ഹോമിയോ നോഡല്‍ ഓഫീസര്‍ ഡോ. നിര്‍മല പ്രതാപ് എന്നിവര്‍ സംസാരിക്കും. ഡോ. നിഖില നാരായണന് സ്വാഗതവും ഡോ. കെ ആര് രഞ്ജിത്ത് നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. പി ആര് സലീം,ഡോ.നിഖില നാരായണന്, ഡോ.എ കെ രേഷ്മ, ഡോ.നിര്‍മല പ്രതാപ്, ഡോ.എ ഇന്ദു എന്നിവര്‍ സംബന്ധിച്ചു.
