പുല്‍വാമദിന അനുസ്മരണവും ഭീകരവിരുദ്ധ, ലഹരി വിരുദ്ധ ബൈക്ക് റാലിയും 14 ന്

കാഞ്ഞങ്ങാട് സോള്‍ജിയേഴ്‌സ് ഓഫ് കെ.എല്‍ 14 വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 14 ന്
പുല്‍വാമദിന അനുസ്മരണവും ഭീകരവിരുദ്ധ, ലഹരി വിരുദ്ധ ബൈക്ക് റാലിയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 30ന് ഉദയം കുന്നിലുള്ള ഫ്‌ളാഗ് ഓഫ് സോള്‍ജിയസ് ഓഫ് കെ.എല്‍ 14 വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഓഫീസ് പരിസരത്ത് വെച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പി
സുരേഷ് ബാബു ഫ്‌ളാഗ് ഓഫ് ചെയ്യും. റിട്ട.ബ്രിഗേഡിയര്‍ പ്രഭാകരന്‍ ,റിട്ട. കേണല്‍ ദാമോദരന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. കാഞ്ഞങ്ങാട് ടൗണ്‍ , മാവുങ്കാല്‍, ഒടയംചാല്‍,പരപ്പ,വെള്ളരിക്കുണ്ട്, പുങ്ങംചാല്‍, വരക്കാട്,ഭീമനടി വഴി കുന്നുംകൈ ടൗണില്‍ സമാപിക്കും .നൂറോളം ബൈക്ക് ബൈക്കുകളാണ് റാലിയില്‍ പങ്കെടുക്കുക.11 ന് ഡോ.എ.ജി.എച്ച്.എസ്.എസ് കോടോത്ത് സ്‌കൂളിലും 12.45 ന് ജി.എച്ച്.എസ്.എസ് പരപ്പയിലും
2.30 ന് സെന്റ് ജുഡ്‌സ് എച്ച്.എസ്.എസ് വെള്ളരിക്കുണ്ടിലും എസ്.പി.സി , എന്‍.എസ്.എസ്, റെഡ് ക്രോസ് വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ അനുസ്മരണ യോഗവും ലഹരി ഭീകരവിരുദ്ധ പ്രതിജ്ഞയും പുഷ്പാര്‍ച്ചനയും റീത്ത് ലയിങ്ങ് പരേഡും നടക്കും. 3.30 ന്എളേരി ടൗണില്‍ ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗ്രന്ഥാലയത്തിന്റെ നേതൃത്യത്തിലും 4 ന് കുന്നുംകൈ ടൗണില്‍ ലക്കിസ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലും റാലിക്ക് സ്വീകരണം നല്‍ക്കും. ലക്കി സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ കുട്ടികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിക്കും. സമാപന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും.
വാര്‍ത്ത സമ്മേളനത്തില്‍ സോള്‍ജിയേഴ്‌സ് ഓഫ് കെ.എല്‍ 14 വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ഇ. ശശിധരന്‍, വൈസ് പ്രസിഡന്റ് എം സുകുമാരന്‍, ജോ. സെക്രട്ടറി കെ.സ ജോഷ് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!