ദുര്‍ഗയിലെ അഭിമാന താരങ്ങള്‍ക്ക് അനുമോദനം; ദേശീയ സംസ്ഥാന സ്‌കൂള്‍ മേളകളില്‍ വിജയിച്ച 243 കുട്ടികള്‍ക്കാണ് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിജയോത്സവത്തില്‍ അനുമോദനം നല്‍കിയത്

കാഞ്ഞങ്ങാട്: പഠനത്തിലും പാഠ്യയതര മേഖലകളിലും തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളില്‍ ഒന്നായ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഈ അധ്യായന വര്‍ഷത്തില്‍ നടന്ന വിവിധ സ്‌കൂള്‍ മേളകളില്‍ പങ്കെടുത്ത് തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച സ്‌കൂളിന് അഭിമാന നേട്ടം നല്‍കിയ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം നല്‍കി. കലോത്സവം, കായികമേള, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവര്‍ത്തി പരിചയമേളകളില്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് സ്‌കൂളിന് അഭിമാന നേട്ടം കൈവരിക്കാന്‍ മികച്ച പ്രകടനം നടത്തിയ 243 കുട്ടികളെയാണ് വിജയോത്സവം എന്ന പേരില്‍ സ്‌കൂളില്‍ നടത്തിയ പരിപാടിയില്‍ അനുമോദിച്ചത്. നഗരസഭാ ചെയര്‍മാന്‍ വിവി
രമേശന്‍ വിജയോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഇ വി ജയകൃഷ്ണന്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ മാരായ എം പ്രശാന്ത്, എച്ച് ആര്‍ സുകന്യ, സ്‌കൂള്‍ മാനേജര്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍, സ്റ്റാഫ് സെക്രട്ടറി കെ വി രാജേഷ് എന്നിവര്‍ സംസാരിച്ചു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ എന്‍ വേണുനാഥന്‍ സ്വാഗതവും എച്ച് എം പി സുമ നന്ദിയും പറഞ്ഞു. അധ്യാപകര്‍,പിടിഎ അംഗങ്ങള്‍, രക്ഷിതാക്കള്‍ , സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ നിരവധി ആളുകള്‍ പങ്കെടുത്തു

 

error: Content is protected !!