കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ തിളങ്ങി എം. ഐ. സി. കോളേജ്

നിലേശ്വരം : നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന 2026 കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മത്സരിച്ച എല്ലാ ഇനങ്ങളിലും സ്ഥാനങ്ങള്‍ നേടി എം. ഐ. സി. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ചട്ടഞ്ചാല്‍ തിളങ്ങി നിന്നു.

കണ്ണൂര്‍, കാസര്‍കോട് , വയനാട് ജില്ലകളിലെ നൂറോളം കോളേജുകള്‍ക്കിടയില്‍ നടന്ന കലോത്സവത്തില്‍ കമ്പ്യൂട്ടര്‍ ഡിസൈന്‍ മത്സരത്തില്‍
മുഹമ്മദ് മുസ്തഫ ചൂരിയും (ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥി), സിംഗിള്‍ മാപ്പിളപ്പാട്ട് മത്സരത്തില്‍ ജൂലാസ് ആദൂരും
( ബി കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥി ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അമ്പതോളം ടീം മാറ്റുരച്ച വട്ടപ്പാട്ട് മത്സരത്തില്‍ എം ഐ സി ആര്‍ട്‌സ് കോളേജ് ചട്ടംഞ്ചാല്‍ ടീം എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മൈമ് മത്സരത്തിലും സ്‌കിറ്റ് മലയാളത്തിലും എം ഐ സി ടീം എ ഗ്രഡ് നേടി.

അറബി പ്രസംഗത്തില്‍ സലാഹുദ്ദീന്‍ (ബി എ ഇംഗ്ലീഷ്),
മലയാള പ്രസംഗത്തില്‍ അബ്ദുല്ല അസ്‌ലഹ് എ പി,
ഉര്‍ദു കുറുകഥയില്‍ മുഹമ്മദ് ഷിനാസ് എന്നെ വിദ്യാര്‍ഥികള്‍
എ ഗ്രേഡാടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി .

വിജയികളെ കോളേജ് മാനേജര്‍ ഇ അബൂബക്കര്‍ ഹാജി, വര്‍ക്കിംഗ് സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍, സെക്രട്ടറിമാരായ ജലീല്‍ കടവത്ത്, ടി ഡി കബീര്‍, അഡ്വ ഹനീഫ് ഹുദവി, പ്രിന്‍സിപ്പാള്‍ ദീ പ എം കെ എന്നിവര്‍ അനുമോദിച്ചു.

 

error: Content is protected !!