കേരള സ് റ്റേറ്റ് ലീഗ് സര്‍വീസ് വിമുക്ത ഭട റാലിയില്‍ ജില്ലയില്‍ നിന്നും നൂറോളം പേര്‍

കാഞ്ഞങ്ങാട്: ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് എന്നിവയില്‍ നിന്നും വിരമിച്ച സംഘടനായ കേരള സ് റ്റേറ്റ് എക്‌സ് സര്‍വീസ് സംഘടനയുടെ നേതൃത്വത്തില്‍ 14ന് കോഴിക്കോട് വെച്ച് നടക്കുന്ന റാലിയില്‍ ജില്ലയില്‍ നിന്നും നൂ റോളം പേര്‍ പ ങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.14ന് വൈകിട്ട് 3.30ന് കോഴിക്കോട് മാനഞ്ചിറ മൈതാനിയില്‍ നിന്നും ആരംഭിക്കുന്ന മഹാറാലിയില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമുള്ള വിമുക്ത ഭടന്മാരായ മുവായിര ത്തോളം പേര്‍ റാലിയില്‍ പങ്കെടുക്കും. മഹാറാലി കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ കേണല്‍ എന്‍ ആര്‍. ആര്‍. വര്‍മ്മ രാജനഗര്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന മഹാസമ്മേളനംഎം.കെ രാഘവന്‍ എം.പിയും സംഘടനയുടെ ദേശീയ പ്രസിഡന്റ് റിട്ട.ബ്രിഗേഡിയര്‍ ഇന്ദര്‍മോഹന്‍ സിംഗ് ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. സാംഘടനയുടെ സംസ്ഥാന പ്രസിഡന്റ് റിട്ട. കേണല്‍ പി.ജയദേവന്‍ അദ്ധ്യക്ഷനാവും. ചിറ്റാരിക്കല്‍, ചീ മേനി, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നായി നൂറോളം പേരാണ് സ മ്മേളനത്തില്‍ പങ്കെടുക്കുക വാര്‍ത്ത സമ്മേളനത്തില്‍ സ്‌ക്വാഡന്‍ ലീഡര്‍ നാരായണന്‍ നമ്പ്യാര്‍, ജില്ലാ സെക്രട്ടറി വി ഉണ്ണികൃഷ്ണന്‍, ഭാരവാഹികളായ തമ്പാന്‍ നമ്പ്യാര്‍, രാജഗോപാലന്‍ നായര്‍, കെ നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!