എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥ ഫെബ്രുവരി 13 മുതല്‍ 15 വരെ മണ്ഡലത്തില്‍ പര്യടനം നടത്തും

കാഞ്ഞങ്ങാട്: കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫിന്റെ രാഷ്ട്രീയ നിലപാടകളും ജനങ്ങളുമായി സംവദിക്കുന്ന വികസനമുന്നേറ്റ ജാഥ ഫെബ്രുവരി 13 മുതല്‍ 15 വരെ മണ്ഡലത്തില്‍ പര്യടനം നടത്തുമെന്ന് എല്‍ ഡി എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ക്യാപ്റ്റനും കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപറന്പില്‍വൈസ് ക്യാപ്റ്റനും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം വി വി രമേശന്‍ മാനേജറുമായ ജാഥ 13ന് രാവിലെ 9.30ന് കൊന്നക്കാട് വെച്ച് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വെള്ളരിക്കുണ്ട്, പരപ്പ, ബിരിക്കുളം, കുമ്പളപ്പള്ളി, കാട്ടിപ്പൊയില്‍ പള്ളം, ചായ്യോത്ത്, കോതോട്ട് പാറ, അമ്പലത്തറ, ചാളക്കടവ്, എരിക്കുളം, എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ബങ്കളത്ത് സമാപിക്കും. 14ന് രാവിലെ കാലിച്ചാനടുക്കത്ത് നിന്നുപര്യടനം ആരംഭിച്ച് പാണത്തുരില്‍ സമാപിക്കും. 15ന് പുതുക്കൈയില്‍ നിന്നാരംഭിച്ച് വേലാശ്വരത്ത് സമാപിക്കും. മണ്ഡലത്തിലെ എഴു പഞ്ചായത്തുകളിലും സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയും എംഎല്‍എ ആസ്തി വികസന ഫണ്ട് കിഫ്ബി കാസര്‍കോട് വികസന പാക്കേജ് തുടങ്ങിയ മാര്‍ഗങ്ങളിലുടെജനങ്ങള്‍ക്ക് നേരിട്ട് അനുഭവഭേദ്യമായ റോഡുകള്‍ പാലങ്ങള്‍, വിദ്യാലയകെട്ടിടങ്ങള്‍,റെയില്‍്‌മേല്‍പാലങ്ങള്‍, ദേശീയപാത, മലയോര പാതവികസനം
ആരോഗ്യമേഖലയിലെ മുന്നേറ്റം , ടുറിസം കാര്‍ഷിക മേഖലയിലെ വികസനം, വൈദ്യുതി , സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് പുതി്യ കെട്ടിടങ്ങള്‍ തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയതയെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു വാര്‍ത്താ സമ്മേളനത്തില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി കെ വി കൃഷ്ണന്‍, എല്‍ഡിഎഫ് നേതാക്കളായ കുര്യാക്കോസ് പ്ലാപറന്പില്‍!, പി പി രാജു, അഡ്വ രാമചന്ദ്രന്‍, പി ടി നന്ദകുമാര്‍, സി കെ നാസര്‍, പ്രമോദ് കരുവളം, എന്നിവര്‍ പങ്കെടുത്തു

 

error: Content is protected !!